1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. 2018 will beat pulimurugan collection record

മുരുകന്‍ തീരും ! മമ്മൂട്ടിക്കില്ലാത്ത നൂറ് കോടിയില്‍ മുത്തമിട്ട് ടൊവിനോ; 2018 ന്റെ റെക്കോര്‍ഡുകള്‍

2018 will beat pulimurugan collection record
വെറും പത്ത് ദിവസങ്ങള്‍ കൊണ്ട് നൂറ് കോടി ക്ലബില്‍ ഇടംനേടി ജൂഡ് ആന്തണി ജോസഫ് ചിത്രം 2018. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബില്‍ എത്തുന്ന മലയാള ചിത്രമെന്ന നേട്ടം 2018 സ്വന്തമാക്കി. മോഹന്‍ലാല്‍ ചിത്രത്തിന്റെ റെക്കോര്‍ഡാണ് 2018 മറികടന്നത്. 
 
12 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ എത്തിയ ലൂസിഫറിന്റെ റെക്കോര്‍ഡാണ് 2018 മറികടന്നത്. പുലിമുരുകന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോക്‌സ്ഓഫീസില്‍ നിന്ന് നൂറ് കോടി കളക്ട് ചെയ്യുന്ന ചിത്രമാണ് 2018. ഒരു മമ്മൂട്ടി ചിത്രം പോലും ഇതുവരെ നൂറ് കോടി ക്ലബില്‍ ഇടം നേടിയിട്ടില്ല. 
 
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി, നരെയ്ന്‍, കുഞ്ചാക്കോ ബോബന്‍, ലാല്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2018 ലെ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം.
 
അടുത്ത ലേഖനം
വരാന്തയിൽ ഇന്നസെന്റ് ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടെന്ന് തോന്നി,രണ്ടുമൂന്നുതവണ അറിയാതെ ആ നമ്പറിൽ വിളിച്ചു,ഇന്നസെന്റിന്റെ ഓർമ്മകളിൽ സത്യൻ അന്തിക്കാട്