ലൂസിഫറിനെ പിന്നിലാക്കി, 2018ന് ആ നേട്ടത്തില്‍ എത്താന്‍ 10 ദിവസം മാത്രം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 16 മെയ് 2023 (09:15 IST)
100 കോടി ക്ലബ്ബില്‍ എത്താന്‍ റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ മാത്രമേ ന് വേണ്ടിവന്നുള്ളൂ. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയേറ്ററുകളില്‍ ഇപ്പോഴും സിനിമ കാണുവാന്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന മലയാള ചിത്രം എന്ന നേട്ടവും 2018ന് സ്വന്തം.

12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ എത്തിയ ലൂസിഫറിന്റെ റെക്കോര്‍ഡ് ആണ് 2018 മറികടന്നത്.ലൂസിഫര്‍, പുലിമുരുകന്‍, ഭീഷ്മ പര്‍വം, കുറുപ്പ്, മധുര രാജ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം മാളികപ്പുറമാണ് നൂറുകോടി ക്ലബ്ബില്‍ എത്തിയ മലയാള ചിത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :