കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 16 മെയ് 2023 (10:29 IST)
2018 വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ കളക്ഷന്‍ 100 കോടി പിന്നിട്ടു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. റിലീസ് ചെയ്ത് ഒമ്പതാമത്തെ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.
ഒമ്പതാമത്തെ ദിവസം കേരളത്തില്‍ നിന്ന് മാത്രം 5 കോടി 18 ലക്ഷമാണ് ചിത്രത്തിന്റെ കളക്ഷന്‍. തിയേറ്ററുകളില്‍ പുതുചരിത്രം തന്നെ സൃഷ്ടിക്കാന്‍ 2018 ന് ആകുമെന്നാണ് കണക്കുകൂട്ടുന്നത്. '2018 Everyone Is A Hero' വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന ചിത്രം കൂടിയായി മാറിക്കഴിഞ്ഞു. 12 ദിവസം കൊണ്ട് 100 കോടി പിന്നിട്ട ലൂസിഫര്‍ റെക്കോര്‍ഡ് ആണ് 10 ദിവസം കൊണ്ട് 2018 മറികടന്നത്.