Last Modified തിങ്കള്‍, 18 മാര്‍ച്ച് 2019 (19:57 IST)
ചോദ്യം: ഞാന്‍ 30 വയസുള്ള യുവാവാണ്. ഞാന്‍ ഇപ്പോള്‍ ആകെ ആശയക്കുഴപ്പത്തിലാണ്. എന്‍റെ ഭാര്യയ്ക്ക് അവളുടെ പെണ്‍സുഹൃത്തുമായി അരുതാത്ത രീതിയിലുള്ള ബന്ധമുണ്ടെന്ന് ഞാന്‍ കണ്ടെത്തി. രണ്ടുപേരെയും കാണരുതാത്ത ഒരു സാഹചര്യത്തില്‍ ഞാന്‍ കൈയ്യോടെ പിടികൂടി.
ഭാര്യ എന്നോട് കുറേ മാപ്പപേക്ഷിച്ചു. എന്തുചെയ്യണമെന്ന് എനിക്കൊരുപിടിയുമില്ല.
ഉത്തരം: ഭാര്യയുമായി നിങ്ങള്‍ മനസുതുറന്ന് സംസാരിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. സ്ത്രീ സുഹൃത്തുക്കളുമായി അവര്‍ക്ക് ആ രീതിയിലുള്ള ബന്ധമുണ്ടോ അതോ നിങ്ങള്‍ തെറ്റിദ്ധരിച്ചതാണോ എന്ന് ആദ്യം മനസിലാക്കുക. തെറ്റായ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍, അവര്‍ അത് അവസാനിപ്പിക്കാന്‍ തയ്യാറാണെങ്കില്‍ പരസ്പരം സംസാരിച്ച് പ്രശ്നം അവിടെ തീര്‍ക്കുക. ഭാര്യയ്ക്ക് ഒരു കൌണ്‍സിലിംഗിന്‍റെ ആവശ്യമുണ്ടെന്നുതോന്നിയാല്‍ ആ വഴിക്കും നീങ്ങുക.