Last Updated:
വെള്ളി, 15 മാര്‍ച്ച് 2019 (14:11 IST)
ഭര്യയുടെ സ്നേഹത്തിന്റെ അഴമളക്കാൻ നടുറോട്ടിൽ കയറിനിന്ന ഭർത്താവിനെ വാൻ ഇടിച്ചുതെറിപ്പിച്ചു. ചൈനയിലെ സെജെയങ് പ്രവശ്യയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പാൻ എന്ന ഭർത്താവാണ് ഭാര്യക്ക് തന്നോടുള്ള സ്സ്നേഹം അളക്കുന്നതിനായി ഇത്തരം ഒരു കടുംകൈ ചെയ്തത്.
വാഹനങ്ങൾ ഓടുന്നതിനിടെ നടുറോട്ടിൽ കയറി നിൽക്കുന്ന പാനിനെ പലതവണ
ഭാര്യ വലിച്ച് പിന്നോട്ടാക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ മദ്യ ലഹരിയിലായിരുന്ന പാൻ വീണ്ടും വീണ്ടും റോഡിലേക്ക് കയറി നിന്നു. 40 മിനോറ്റോളം ഇത്തരത്തിൽ റോടിന് നടുവിൽനിന്ന പാനിനെ അതിവേഗത്തിൽ പാഞ്ഞെത്തിയ ഒരു വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
‘ഞാനും ഭാര്യയുമായി തർക്കമുണ്ടായി. ഇതോടെ ഞാൻ മദ്യപിക്കാനായി പുറത്തുപോയി. എന്നാൽ മടങ്ങിവരുന്നതിനിടെ ഞാൻ അവളെ വീണ്ടും വിളിച്ചു വരുത്തി. അവൾക്ക് എന്നോട് എത്രത്തോളം സ്നേഹം ഉണ്ട്, അവൾ എന്നെ പിന്തിരിപിക്കുമോ എന്ന് അറിയാനാണ് റോഡിൽ കയറി നിന്നത്. ഇതോടെ ഒരു കാർ എന്നെ ഇടിക്കുകയായിരുന്നു ആശുപത്രിയിൽവച്ച് പാൻ പൊലീസിന് മൊഴി നൽകിയത് ഇങ്ങനെയാണ്. പാനിന് തലക്കും നെഞ്ചിലും ഗുരുതര പരിക്കേറ്റിട്ടുള്ളതായി ലോക്കൽ പോലീസ് വ്യക്തമാക്കി.