സ്ത്രീധനം കുറഞ്ഞു; 26കാരിയായ നവവധുവിനെ ആദ്യരാത്രിയിൽ വരനും സഹോദരീ ഭർത്താവും ചേർന്ന് ക്രൂര കൂട്ടബലത്സംഗത്തിന് ഇരയാക്കി, പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്ത് വരന്റെ വീട്ടുകാർ

Last Modified വെള്ളി, 15 മാര്‍ച്ച് 2019 (12:31 IST)
മുസാഫര്‍നഗര്‍: സ്ത്രീധനത്തുക കുറഞ്ഞുപോയി എന്നാരോപിച്ച് 26കാരിയായ നവവധുവിനെ വരുനും, വരന്റെ സഹോദരീ ഭർത്താവും ചേർന്ന് ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തർപ്രദേശിലെ മുസഫർനഗറിൽ മാർച്ച ആറിനാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. യുവതിയെ പുറത്തുപോകാനാവാത്ത വിധം മുറിയിൽ പൂട്ടിയിട്ടത് മറ്റ് കുടുംബാംഗങ്ങൾ പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തു.

ഭർത്താവും ഇയാളുടെ സഹോദരി ഭർത്താവും ഈ സമയം മദ്യ ലഹരിയിലായിരുന്നു. യുവതിയെ പൂട്ടിയിട്ട മുറിയിൽ കയറി ഇരുവരും ചേർന്ന് യുവതിയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിവന്നു. പ്രതികളുടെ അക്രമണത്തെ തുടർന്ന് രക്തശ്രാവമുണ്ടായ നിലയിൽ ഒരു രാത്രി മുഴുവൻ കഴിഞ്ഞുകൂടേണ്ടിവന്നു യുവതിക്ക്. പിറ്റേ ദിവസം ആശുപത്രിയിലെത്തിച്ച യുവതിയെ സസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു.

യുവതിയുടെ പരാതിയിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീധന തുക കുറഞ്ഞു എന്ന് പറഞ്ഞാണ് പ്രതികൾ തന്നെ പീഡനത്തിന് ഇരയാക്കിയത് എന്ന് യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വരന്റെ കുടുംബം പെട്ടന്ന് കൂടുതൽ തുക സ്ത്രീധനമായി അവശ്യപ്പെട്ടിരുന്നു എന്നും വിവാഹത്തിന് ഏഴു ലക്ഷം രൂപ താൻ മുടക്കി എന്നതാണ് ഇതിന് ന്യായമായി വരന്റെ സഹോദരൻ പറഞ്ഞിരുന്നത് എന്നും യുവതിയുടെ ബന്ധുക്കൾ മൊഴി നൽകി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :