VISHNU.NL|
Last Updated:
തിങ്കള്‍, 11 ഓഗസ്റ്റ് 2014 (18:46 IST)
എബോള ഇന്ത്യയിലെത്തുമോ? ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ടോ?
ഈ രോഗം ഇന്ത്യയില്‍ എത്തില്ല എന്ന് ഒരിക്കലും ഉറപ്പിച്ച് പറയാന്‍ സാധിക്കുകയില്ല. കാരണം എബോള രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്ന രാജ്യങ്ങളിലെല്ലാമായി 45,000 ഇന്ത്യക്കാര്‍ താമസിയ്ക്കുന്നുണ്ട്. എബോള ഏറ്റവും കൂടുതല്‍ ജീവന്‍ അപഹരിച്ച ലൈബീരിയയില്‍ 3,000 ഇന്ത്യക്കാരാണുള്ളത്. ഇതുകൂടാതെ രോഗബാധിത പ്രദേശങ്ങളായ ഗ്വിനിയയില്‍ 500 ഉം സിയറ ലിയോണില്‍ 1,200 ഉം നൈജീരിയയില്‍ 40,000 ഉം ഇന്ത്യക്കാരാണുളളത്.
ഇവരില്‍ ആര്‍ക്കെങ്കിലും രോഗബാധയുണ്ടായിട്ട് തിരിച്ചറിയപ്പെടാതെ ഇന്ത്യയിലേക്കെത്തുകയാണെങ്കില്‍ രോഗം നിശ്ചയമായും രാജ്യത്തെത്തും. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ ആര്‍ക്കും രോഗം ബാധിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍നിന്ന് ചെന്നൈയിലെത്തിയ തമിഴ്‌നാട് സ്വദേശിക്ക് രോഗബാധയുള്ളതായി സംശയം ഉണ്ടായി എങ്കിലും പരിശോധനയില്‍ അങ്ങനെ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ കഴിഞ്ഞ ദിവസം എബോളയുടെ ലക്ഷണങ്ങളുമായി ചൈന്നെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തേനി സ്വദേശി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. എബോള വൈറസ് ബാധിച്ചതായി കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഇയാളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇയാളുടെ രക്തസാമ്പിള്‍ പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഡിസ്ചാര്‍ജ് ചെയ്തു എങ്കിലും ജില്ലാ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ 21 ദിവസം അദ്ദേഹത്തെ നിരീക്ഷിക്കും.
കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരുകളും സംയുക്തമായി രാജ്യത്തേ വിമാനത്താവളങ്ങള്‍ നിരിക്ഷിക്കുന്നുണ്ട്. എബോള പടര്‍ന്നുപിടിച്ച പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തുന്നവരെ ആഭ്യന്തര മന്ത്രാലയവും വ്യോമയാന മന്ത്രാലയവും നിരീക്ഷിക്കുന്നുണ്ട്. ഇതുവരെ രാജ്യത്ത് എത്തിയവരെല്ലാം ആരോഗ്യവാന്മാരാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.
എബോളയെന്നാല്‍ മരണം?....തുടര്‍ന്നു വായിക്കുക....