ഫ്രീടൗണ്‍|
jibin|
Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2014 (12:21 IST)
മാരക പകര്‍ച്ചവ്യാധിയായ എബോള വൈറസ് ഭീതിയില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍. വൈറസ് പടരാതിരിക്കാന്‍ സിയേറ ലിയോണ്‍, ഗ്വിനിയ, ലൈബീരിയ തുടങ്ങിയ രാജ്യങ്ങള്‍ വ്യാപാരനിയന്ത്രണം ഏര്‍പ്പെടുത്തിയതാണ്
പശ്ചിമ ആഫ്രിക്ക അടക്കമുള്ള ഭാഗങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് കടുത്ത ദൗര്‍ലഭ്യത്തിന് കാരണമായത്.
ഇതോടെ വിലക്കയറ്റത്തിന്റെ പിടിയിലാണ് ആഫ്രിക്ക. ഒരുചാക്ക് അരിക്ക് 14 ഡോളര്‍ (ഏകദേശം 850 രൂപ) ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 19 ഡോളര്‍ (ഏകദേശം 1160 രൂപ) വരെ നല്‍കണമെന്ന അവസ്ഥയിലാണ്. ആശുപത്രികള്‍ എല്ലാം തന്നെ അടച്ചിട്ട അവസ്ഥയിലാണ്.
എബോള ഭീതിയില്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതം താറുമാറായ അവസ്ഥയിലാണ്. ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുന്ന അവസ്ഥയാണുള്ളതെന്ന് വടക്കുപടിഞ്ഞാറന്‍ മണ്‍റോവിയയില്‍നിന്നുള്ള സെനറ്റര്‍ സാന്‍ഡൊ ജോണ്‍സണ്‍ വ്യക്തമാക്കി.