Last Modified ഞായര്‍, 10 ഓഗസ്റ്റ് 2014 (10:36 IST)
എബോള രോഗമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ചെന്നൈയില്‍ ഒരാള്‍ ആശുപത്രിയില്‍. നൈജീരിയയില്‍ നിന്നെത്തിയ പാര്‍ഥിപനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഇയാള്‍ ചെന്നൈയിലെത്തിയത്.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാരെ വിമാനത്താവളത്തില്‍ പരിശോധിക്കുമെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് എബോളയെന്ന് സംശയത്തെ തുടര്‍ന്ന പാര്‍ഥിപനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈറസ് ഇന്ത്യയിലെത്താന്‍ സാധ്യതയില്ലെന്നും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ലോക്സഭയെ അറിയിച്ചിരുന്നത്. എബോള ബാധിതരെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഹെല്‍പ്‌ലൈന്‍ കേന്ദ്രം തുറന്നിട്ടുണ്ട്.
എബോള വൈറസ് ബാധയത്തുെടര്‍ന്ന് നൈജീരിയയില്‍ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ രാജ്യാന്തര ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തതിനെ തുടര്‍ന്നായിരുന്നു നൈജീരിയയുടെ നടപടി. ഗിനിയ, ലൈബീരിയ, സിയറ ലിയോണ്‍, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് എബോള വൈറസ് ബാധിതരെ കണ്ടെത്തിയിട്ടുള്ളത്.