എന്താണീ എബോള? എബോളയേ പേടിക്കണോ?

VISHNU.NL| Last Updated: തിങ്കള്‍, 11 ഓഗസ്റ്റ് 2014 (18:46 IST)
 
എങ്ങനെയാണ് പകരുക, ഇതിനെ എങ്ങനെ പ്രതിരോധിക്കാന്‍ കഴിയും?

ഈ രോഗം മനുഷ്യരില്‍ ഉണ്ടായതല്ല എന്ന് ആദ്യം തന്നെ പറയട്ടെ. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തിപ്പെട്ട വൈറസ് രോഗമാണ് എബോള. മേല്‍പ്പറഞ്ഞ വൈറസുകള്‍ ബാധിച്ച് രോഗം വന്ന മൃഗങ്ങളില്‍ നിന്നാണ് മനുഷ്യന് ഈ രോഗം പകര്‍ന്ന് ലഭിച്ചത്. രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പര്‍ശിക്കുന്നതിലൂടെയും മനുഷ്യരില്‍ ഈ രോഗം പടരുന്നു. ഈ രോഗം ബാധിച്ച വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും രോഗം പകരും.

നിലവില്‍ ഈ വൈറസുകള്‍ക്കെതിരെ പ്രതിരോധ മരുന്നുകള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് രോഗത്തേ നേരിടുന്നതില്‍ നിന്ന് മനുഷ്യന്‍ പരാജയപ്പെടുന്നത്. അസുഖത്തിന് നിലവില്‍ ചികിത്സകളും ഇല്ല.  ശരീരത്തിലെ ധാതുലവണങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനായി ഓറല്‍ റീഹൈഡ്രേഷന്‍ ചികിത്സ നല്കാവുന്നതാണ്. രക്തസ്രാവം ഒഴിവാക്കാനുള്ള മരുന്നുകളും ലഭ്യമാണ്. തുടക്കത്തിലേ ചികിത്സ തേടിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കാം.

ഈ രോഗം ബാധിച്ച് മരണപ്പെട്ടവരില്‍ ഭൂരിഭാഗവും രക്തസ്രാവവും നിര്‍ജലീകരണവും മൂലമാണ് എന്ന് അറിയുമ്പോള്‍ ഈ പരിചരണത്തിന് പ്രാധാന്യമേറുന്നു. എന്നാല്‍ രോഗം എബോള തന്നെയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കാരണം മലമ്പനി, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കും എബോളക്കു തുല്യമായ രോഗ ലക്ഷണങ്ങളാണ് ഉള്ളത്. അതിനാല്‍ എബോള ആണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഈ മേല്‍പ്പറഞ്ഞ രോഗങ്ങള്‍ അല്ല എന്ന് ഉറപ്പു വരുത്തണം. രോഗബാധ സ്ഥിരീകരിച്ചാല്‍ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്തി മാറ്റി പാര്‍പ്പിക്കുകയാണ് ഇത് പടരാതിരിക്കാനുള്ള മാര്‍ഗം.

എന്താണ് നിലവില്‍ ഈ രോഗം മൂലം മറ്റു രാജ്യങ്ങളിലെ അവസ്ഥ?

932 പേരുടെ മരണമാണ് ഈ വൈറസ് ബാധമൂലം നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ രോഗം വ്യാപിക്കാന്‍
 
തുടങ്ങിയത് പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നിന്നാണ്. തുടര്‍ന്ന് ഇത് സമീപ രാജ്യങ്ങളായ ലൈബീരിയ, നൈജീരിയ തുടസ്ങ്ങിയ രാജ്യങ്ങളിലേക്കും പടര്‍ന്നു.
നിലവില്‍ രോഗബാധമൂലം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ലൈബീരിയയിലാണ്. നിലവില്‍ ഈ രാജ്യങ്ങളിലായി ഏകദേശം മൂവായിരത്തോളം ആളുകള്‍ രോഗബാധയേറ്റ് ചികിത്സയിലാണ്.

രോഗം ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ചത് നൈജീരിയയിലാണ്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എബോള സ്ഥിരീകരിയ്ക്കുന്ന നാലാമത്തെ ആഫ്രിയ്ക്കന്‍ രാജ്യമാണ് നൈജീരിയ.

                                            എബോള ഇന്ത്യയിലെത്തുമോ? തുടര്‍ന്നു വായിക്കുക....


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :