ന്യുഡല്‍ഹി|
Last Updated:
വ്യാഴം, 7 ഓഗസ്റ്റ് 2014 (12:59 IST)
932 പേരുടെ മരണത്തിനിടയാക്കിയ മാരകമായ എബോള വൈറസ് ഭിഷണിയില്‍ കഴിയുന്നത് ആഫ്രിക്കയിലെ 44,700 ഇന്ത്യക്കാര്‍.ഈ സാഹചര്യത്തില്‍ മുന്‍ കരുതല്‍ എന്ന നിലയില്‍ ആഫ്രിക്കയില്‍ നിന്ന് എത്തുന്നവരെ നിര്‍ബന്ധമായും വൈദ്യപരിശോധനയ്‌ക്കു വിധേയമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുകയാണ്.ആഫ്രിക്കയിലേക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്ന മുന്നറിയിപ്പും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്
എബോള ഏറ്റവും കൂടുതല്‍ ജീവന്‍ അപഹരിച്ച ലൈബീരിയയില്‍ 3,000 ഇന്ത്യക്കാരാണുള്ളത്. ഇതുകൂടാതെ രോഗബാധിത പ്രദേശങ്ങളായ ഗ്വിനിയയില്‍ 500 ഉം സിയറ ലിയോണില്‍ 1,200 ഉം നൈജീരിയയില്‍ 40,000 ഉം ഇന്ത്യക്കാരാണുളളത്.എബോള വെറസ് ബാധയ്‌ക്ക് പ്രത്യേക പ്രതിവിധികളൊന്നുമില്ല ഈ സാഹചര്യത്തില്‍ ബാധ വ്യാപിക്കാതിരിക്കാനാണ് ആഫ്രിക്കന്‍ അധികൃതര്‍ ശ്രമിക്കുന്നത്.