ഗിനിയ|
VISHNU.NL|
Last Updated:
ബുധന്‍, 30 ജൂലൈ 2014 (16:01 IST)
എബോളയില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്കുപോലൂം രക്ഷയില്ല. തന്റെ ശരീരത്തില്‍ നിന്ന് വൈറസിനേ പൂര്‍ണ്ണമായും നശിപ്പിച്ചു എന്ന് വ്യക്തമാകുന്നതു വരെ ഇയാള്‍ക്ക് ആശുപത്രിയില്‍ തുടരേണ്ടി വരും. രോഗത്തില്‍ നിന്ന് മുക്തനായാലും 40 ദിവസത്തിനുള്ളില്‍ ഇയാളുമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഈ വൈറസ് ബാധയുണ്ടാകും.
നിലവില്‍ ഈ വൈറസിനെതിരെ ഇതുവരെ വാക്സിനുകള്‍ ലഭ്യമല്ല. രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും രോഗബാധിതരാകുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നതൊടെ ഒരുമാസത്തില്‍ കൂടുതല്‍ ഈ രോഗത്തിനെതിരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ സഹകരിക്കാത്തതും പ്രശ്നം വഴളാക്കുന്നു.
കട്ടിയേറിയ റബ്ബര്‍ ബൂട്ടുകള്‍, ഇംപെര്‍മിയബിള്‍ ബോഡിബ് സ്യൂട്ട്, കട്ടിയേറിയ കൈയ്യുറകള്‍,മാസ്ക്,തുടങ്ങിയ വസ്ത്രങ്ങള്‍ ധരിച്ചാണ് രോഗികളെ ഡോക്ടര്‍മാര്‍ ചികിത്സിക്കാനെത്തുന്നത്. എന്നാല്‍ ഇതരം വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് അധിക സമയം ഇരിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ശരീരത്തില്‍ നിന്ന് ചൂട് പുറത്തുപോകാന്‍ ഈ വസ്ത്രങ്ങള്‍ അനുവദിക്കാത്തതാണ് കാരണം.
ഈ രോഗം ഏഷ്യന്‍ മേഖലകളിലേക്ക് കടന്നതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യന്‍ മേഖലകളില്‍ നിരവധി ഇന്ത്യക്കാര്‍ ജോലിചെയ്യുന്നു എന്നത് ഇന്ത്യയെ കൂടുതല്‍ വിഷമിപ്പിക്കുന്നുമുണ്ട്. നിലവില്‍ സൈബീരിയയിലേക്കും, സിറിയയിലേക്കും ഈ വൈറസ് എത്തിയതായി വാര്‍ത്തകളുണ്ട്.....