Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (15:12 IST)
മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയാന്‍ വരട്ടെ. ഇതിനും ചില ഗുണങ്ങളുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. പക്ഷേ നല്ല സ്കോച്ച് വിസ്കി അടിക്കണം. സ്കോച്ചടിക്കൂ, സമാര്‍ട്ടാകൂയെന്ന മുദ്രാവാക്യം വിളിക്കുന്ന നാളുകള്‍ അകലെയല്ലെന്നാണ് ഇവര്‍ പറയുന്നത്. നല്ല ഉറക്കം ലഭിക്കാന്‍ വിസ്‌കി സഹായിക്കും. പ്രത്യേകിച്ച് അധ്വാനം കൊണ്ട് ക്ഷീണിച്ച് കുറച്ചു ദിവസങ്ങളായി ഉറക്കം ലഭിക്കാതിരിക്കുകയാണെങ്കില്‍ കിടക്കുന്നതിന് മുന്‍പ് ഒന്നോ രണ്ടോ പെഗ് വിസ്‌കി കുടിയ്ക്കുന്നത് സുഖമായ ഉറക്കം നല്‍കും.
വിസ്‌കിയിലുള്ള ഇലാജിക് ആസിഡ് എന്ന ഘടകം കാന്‍സര്‍ സാധ്യത കുറയ്ക്കും. ആഴ്ചയില്‍ ഒരു പെഗ് വിസ്‌കി കഴിയ്ക്കുന്നതു കൊണ്ട് ദോഷമില്ലെന്നര്‍ത്ഥം. പ്രമേഹം വരാതെ ഒരു പരിധി വരെ വിസ്‌കി സഹായിക്കും. നല്ല കൊളസ്‌ട്രോള്‍ ഉണ്ടാകാനും ഇത് നല്ലതാണ്. പ്രമേഹമുള്ളവര്‍ ആഴ്ചയില്‍ ഒരിക്കലോ രണ്ടാഴ്ചയില്‍ ഒരിക്കലോ ഒരു പെഗ് വിസ്‌കി കഴിയ്ക്കുന്നത് നല്ലതാണ്. സ്‌ട്രെസ് കുറയ്ക്കാന്‍ ഒന്നോ രണ്ടോ പെഗ് വിസ്‌കി സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ജലദോഷം, ചുമ എന്നിവയ്ക്കും വിസ്‌കി നല്ലൊരു മരുന്നാണ്. ഇതില്‍ അല്‍പം ചൂടുവെള്ളം, കുരുമുളകുപൊടി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്താല്‍ നല്ലൊരു മരുന്നാണ്.പാകത്തിന് വിസ്‌കി കഴിയ്ക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കും. രക്തധമനികളില്‍ കൊഴുപ്പടിയാനുള്ള സാധ്യതയും ഇത് കുറയ്ക്കും.