ആഫ്രിക്കന്‍ കുറുമ്പിന് മെസിയുടെ രണ്ടടി

നൈജീരിയ , പോര്‍ട്ടോ അലഗ്രെ , അര്‍ജന്‍റീന
പോര്‍ട്ടോ അലഗ്രെ| jibin| Last Modified വ്യാഴം, 26 ജൂണ്‍ 2014 (09:58 IST)
നൈജീരിയയെ പരാജയപ്പെടുത്തി അര്‍ജന്‍റീന ഗ്രൂപ്പ് ജേതാക്കളായി
പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. 3-2നാണ് മെസിയും കൂട്ടരും ജയിച്ചു മുന്നേറിയത്. ഇതില്‍ രണ്ടു ഗോളും മെസിയുടെ വകയായിരുന്നു. മൂന്നാം മിനിറ്റിലും ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്തുമാണ് മെസി നൈജീരിയന്‍ വലകുലുക്കിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മാര്‍കോസ് റോജോ മൂന്നാം ഗോള്‍ സ്വന്തമാക്കി. കളിയുടെ തുടക്കത്തില്‍ തന്നെയായിരുന്നു ഇരു ഗോളുകളും മെസിക്ക് പിന്നാലെ ബാബതുണ്ടെ വഴി കിട്ടിയ പന്ത് അഹ്മദ് മൂസ ഇടതുപാര്‍ശ്വത്തില്‍നിന്ന് വലംകാലന്‍ ഷോട്ടിലൂടെ അര്‍ജന്‍റീനയുടെ വല കുലുക്കുകയായിരുന്നു. അപ്പോള്‍ മെസിയുടെ ആദ്യ ഗോളിന് ശേഷം മിനിറ്റുകള്‍ മാത്രമെ കഴിഞ്ഞിരുന്നുള്ളു. ഇഞ്ചുറിസമയത്ത്
മെസിയുടെ രണ്ടാം ഗോള്‍. ഇടവേളയ്ക്കു ശേഷമാണ് മൂസയുടെ രണ്ടാം ഗോള്‍ പിറന്നത്.

സ്കോര്‍ 2-2 ആയതോടെ ഉണര്‍ന്നു കളിച്ച അര്‍ജന്‍റീന കോര്‍ണര്‍കിക്കില്‍നിന്നാണ് മാര്‍കോസ് റോജോയുടെ ഗോളിലൂടെ ലീഡ് ഉയര്‍ത്തുകയും പ്രീക്വാര്‍ട്ടറിലേക്ക് ഗ്രൂപ്പ് ജേതാക്കളായി മുന്നേറുകയുമായിരുന്നു. ടൂര്‍ണമെന്‍റില്‍ ഇതുവരെ മെസി നാല് ഗോള്‍ നേടി. 1986ല്‍ മറഡോണക്കുശേഷം ആദ്യമായാണ് അര്‍ജന്‍റീന താരം തുടര്‍ച്ചയായി നാലുഗോളുകള്‍ നേടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :