മരണ ദൂതുമായി എബോള വരുന്നു; ആശങ്കയോടെ രാജ്യങ്ങള്‍

ഗിനിയ| VISHNU.NL| Last Updated: ബുധന്‍, 30 ജൂലൈ 2014 (16:01 IST)
ആഫ്രിക്കയിലെ ഗിനിയ എന്ന രാജ്യത്തേ ചെറിയ ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച കൊലയാളി വൈറസായ എബോള തന്റെ മരണ ദൂതുമായികൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഈ വൈറസ് ബാധിച്ചാല്‍ സാധാരണ ജലദോഷം പോലെ തുടങ്ങുന്ന രോഗം പിന്നീട് ആന്തരികവും ബാഹ്യവുമായ രക്ത സ്രാവത്തിലൂടെ 17 ദിവസം കൊണ്ട് രോഗിയെ മരണത്തിലേക്ക് തള്ളിവിടും. പ്രതിരോധ വ്യവസ്ഥയെ ബാധിച്ച മരണം ഉറപ്പാക്കുന്ന എച്‌ഐ‌വി വൈറസിനേ പോലെ എബോളയും ആക്രമിക്കുന്നത് മനുഷ്യന്റെ പ്രതിരോധ സംവിധാനങ്ങളേയാണ്.

ഗിനിയിയയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് പ്രയാണം ആരംഭിച്ച ഈ വൈറസ് നിരവധി മനുഷ്യരെ കൊന്നൊടുക്കി കഴിഞ്ഞു. മനുഷ്യ ശരീരത്തില്‍ വൈറസ് പ്രവേശിച്ചു കഴിഞ്ഞാല്‍ രോഗി 21 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കു. ഇതിനേ ഇന്‍‌കുബേഷന്‍ പീരിയഡ് എന്നാണ് പറയുക. ഈ സമയത്ത് ആര്‍ക്കുവേണമെങ്കിലും ഇയാളില്‍ നിന്ന് രോഗബാധയുണ്ടാകം.

മൃഗങ്ങളില്‍ വ്യാപകമായി കണ്ടുവന്നിരുന്ന ഈ വൈറസ് ജനിതക മാറ്റം സംഭവിച്ചാണ് മനുഷ്യ കുലത്തിന്റെ അന്തകനാകാന്‍ തയ്യാറെടുത്തിരിക്കുന്നത്. അസുഖ ബാധിതമായ മൃഗങ്ങളുടെ രക്തം വിയര്‍പ്പ് മുതലായ സ്രവങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നു കഴിഞ്ഞാല്‍ പിന്നെ സമൂഹത്തില്‍ ഇതിന്റെ വ്യാപനം വളരെ പെട്ടെന്നായിരിക്കും

എന്നാല്‍ ആഫ്രിക്കയും കടന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം പടരുന്നതില്‍ ലൊകാരോഗ്യ സംഘടനയേയും ആശങ്കയിലാക്കിയിട്ടുണ്ട്. രോഗിയുമായി അടുത്തിടപഴകുന്ന ബന്ധുക്കള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് രോഗം പകരാനുള്ള സാധ്യത ഉള്ളതിനാല്‍ രോഗിയുടെ ജീവിതം, വളരെ ദുസ്സഹമായിരിക്കും.

ജലദോഷത്തില്‍ സൌമ്യമായി ആരംഭിക്കുന്ന രോഗം വളരെപെട്ടന്ന് സംഹാരത്തിന് തയ്യാറെടുക്കും. കരള്‍,തലച്ചോര്‍,വൃക്ക തുടങ്ങിയ ആന്തരികാവയവങ്ങളെ വൈറസ് ആക്രമിച്ച് ആവിടങ്ങളില്‍ രക്തം കട്ടപിടിപ്പിക്കും. പിന്നാലെ നാഡീ ഞരമ്പുകളെയും ആക്രമിക്കും. ഇതോടെ ശരീരത്തില്‍ രക്തസ്രാവത്തിന് തുടക്കമാകും.

പിന്നീടുള്ള ദിനങ്ങള്‍ രോഗിക്ക് നിര്‍ണ്ണായകമാണ്. കടുത്ത വയറുവേദന,രക്തം ശര്‍ദ്ദിക്കല്‍,വയറിളക്കം തുടങ്ങിയ അവസ്ഥകളെ രോഗി അഭിമുഖീകരിക്കേണ്ടി വരും. ഇതൊടെ ശരീരം കൂടുതല്‍ ദുര്‍ബലമാകുകയും നമ്മുടെ പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണ്‍നമായും പരാജയപ്പെടുകയും ചെയ്യും. പിന്നാലെ കണ്ണ്, ചെവി,മൂക്ക് എന്നിവിടങ്ങളില്‍ നിന്ന് രക്തസ്രാവം ആരംഭിക്കും. പിന്നീട് 17 ദിവസങ്ങള്‍ക്കകം രോഗി മരണത്തിന് കീഴ്പ്പെടും.













































തുടര്‍ന്ന് വായിക്കുക...........


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :