ഇറ്റലിയില്‍ 30 അഭയാര്‍ഥികള്‍ ബോട്ടിനുള്ളില്‍ മരിച്ചനിലയില്‍

റോം| Last Updated: ചൊവ്വ, 1 ജൂലൈ 2014 (09:06 IST)
ഇറ്റലിയിലെ സിസിലി തീരത്തിനടുത്ത്
30 അഭയാര്‍ഥികള്‍ ബോട്ടിനുള്ളില്‍ മരിച്ചനിലയില്‍. മീന്‍പിടിത്തബോട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇറ്റലിയുടെ നാവികരാണ് ഇക്കാര്യം പുറത്തുവിട്ടത്.

ബോട്ടില്‍ 600-ലധികം അഭയാര്‍ഥികളുണ്ടായിരുന്നതായാണ് കരുതുന്നത്. കൂടുതല്‍ ആളുകള്‍ കയറിയതിനാല്‍ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഈ വര്‍ഷം വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ട 50,000-ത്തോളം അഭയാര്‍ഥികള്‍ ഇറ്റലിയില്‍ എത്തിയതായാണ് കണക്ക്. ആഭ്യന്തരയുദ്ധവും നിര്‍ബന്ധിത സൈനികസേവനവും മൂലമാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍‌നിന്ന് വന്‍‌തോതില്‍ ആളുകള്‍ രക്ഷപ്പെടുന്നത്.

രണ്ടാഴ്ചമുമ്പ് അഭയാര്‍ഥികളുടെ ബോട്ട് അമിതഭാരം മൂലം ലിബിയന്‍ തീരത്ത് മുങ്ങി 10 പേര്‍ മരിച്ചിരുന്നു. 30 പേര്‍ മരിക്കാനിടയായത് ഇറ്റലിയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :