പണത്തിനു മീതെ പറക്കാത്ത ചുവപ്പന്‍ രാഷ്ട്രീയം

ജോണ്‍ കെ ഏലിയാസ്| Last Updated: തിങ്കള്‍, 11 ഓഗസ്റ്റ് 2014 (18:50 IST)
പണം പാര്‍ട്ടിയെ നയിച്ചു തുടങ്ങിയപ്പോള്‍ ആശയങ്ങളും അതില്‍ പൊതിഞ്ഞതായി. ശുദ്ധീകരണത്തിന്റെ കലശങ്ങള്‍ പലതും തുടങ്ങിയെങ്കിലും പാതിവഴിയില്‍ നിലച്ചവയായിരുന്നു പലതും.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പോടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പേമെന്‍റ് സീറ്റ് എന്ന ‘അപൂര്‍വ പ്രതിഭാസം’ പുറം‌ലോകം അറിഞ്ഞത്. തിരുവനന്തപുരം ലോക്‍സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ തന്നെ പൊട്ടിത്തെറികള്‍ തുടങ്ങിയിരുന്നു. പണ്ട് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കുറിച്ച് വിശേഷിപ്പിച്ച പോലെ ‘ആകാശത്ത് നിന്ന് കെട്ടിയിറക്കിയ’ സ്ഥാനാര്‍ഥിയായിരുന്നു ബെന്നറ്റ് എബ്രഹാം. സ്ഥാനാര്‍ഥിയുടെ പേര് കേട്ട് കടുത്ത പാര്‍ട്ടി സഖാക്കള്‍ പോലും ചോദിച്ചു, ആരാണീ ബെന്നറ്റ്?
 
‘കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടറും സിഎസ്‌ഐ സഭയുടെ ട്രഷററുമാണ് നാടാര്‍ സമുദായാംഗമായ ഡോ.ബെന്നറ്റ് ഏബ്രഹാം. തിരുവനന്തപുരം മണ്ഡലത്തില്‍ എന്തുകൊണ്ടും മികച്ച സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം‍’ - ഇതായിരുന്നു പാര്‍ട്ടി നേതാക്കളുടെ മറുപടി. എന്നാല്‍ പേമെന്‍റ് സീറ്റെന്ന ആരോപണത്തിന് കോണ്‍ഗ്രസ് അതിന് മുന്നേ തുടക്കമിട്ടിരുന്നു. 
 
അടുത്ത പേജില്‍: ഇടതുമുന്നണിക്ക് കയ്ച്ചപ്പോള്‍ ബിജെപിക്ക് മധുരിച്ചു!
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :