കോഴ വിവാദം: കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ അഞ്ചു രാഷ്ട്രീയ പാര്‍ട്ടികളിലെ 11 എം പിമാര്‍ ഒളിക്യാമറയില്‍ കുടുങ്ങി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ ഇന്ത്യയിലെ അഞ്ചു പാര്‍ട്ടികളില്‍ പെട്ട 11 എംപിമാര്‍ കോഴ വിവാദത്തില്‍. ഇല്ലാത്ത എണ്ണക്കമ്പിക്ക് വേണ്ടി ശുപാര്‍ശ കത്തിനായി ലക്ഷങ്ങള്‍ കോഴ ചോദിച്ചതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തായി. ഇന്‍വെസ്‌റ്റിഗേഷന്‍ വെബ്‌സൈറ്റായ കോബ്രാ പോസ്‌റ്റാണ് ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് നടന്ന ഇന്‍വെസ്‌റ്റിഗേഷനില്‍ കോണ്‍ഗ്രസ്, ബിജെപി, ബിഎസ്‌പി, ജെഡി (യു), എഐഎഡിഎംകെ എംപിമാരാണ് കുടുങ്ങിയത്. ഓസ്‌ട്രേലിയന്‍ ഓയില്‍ എക്‌സ്പ്‌ളറേഷന്‍ എന്ന ഇല്ലാത്ത എണ്ണക്കമ്പനിക്ക് വേണ്ടി ശുപാര്‍ശക്കത്ത് നല്‍കുന്നതിനായി 50,000 മുതല്‍ 50 ലക്ഷം വരെയാണ് എംപിമാര്‍ കോഴ ചോദിച്ചത്. കമ്പനിക്ക് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ എണ്ണ പര്യവേഷണം നടത്താനും കമ്പനി സ്‌ഥാപിക്കാനും പെട്രോളിയം മന്ത്രാലയത്തില്‍ ആവശ്യമെങ്കില്‍ ലോബിയിംഗ് നടത്താമെന്നും ഇവര്‍ പറയുന്നതിന്റെ ദൃശ്യങ്ങള്‍ വെബ്‌സൈറ്റ് പുറത്തുവിട്ടു.
എഐഎഡിഎംകെയുടെ സി രാജേന്ദ്രന്‍, കെ സുകുമാര്‍, ബിജെപിയുടെ ലാലുഭായ് പട്ടേല്‍, രവീന്ദ്രകുമാര്‍ പാണ്ഡേ, ഹരി മാഞ്‌ജി ജെ ഡി യുവിന്റെ വിശ്വമോഹന്‍ കുമാര്‍, മഹേശ്വര്‍ ഹസാരി, ഭൂദേവോ ചൗധരി, കോണ്‍ഗ്രസിന്റെ ഖിലാഡി ലാല്‍ ബെയ്‌ര്‍വ, വിക്രം ഭായ് അര്‍ജുന്‍ഭായ് ബിഎസ്‌പിയുടെ കെയ്‌സര്‍ ജഹാന്‍ എന്നിവരാണ് ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്നത്. ഇവരില്‍ ഒരാള്‍ പോലും കമ്പനി യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന് നോക്കിയില്ലെന്നും കോബ്രാപോസ്‌റ്റ് പറയുന്നു. ചില എംപിമാര്‍ കത്ത് നല്‍കുകയും 50,000 രൂപ മുതല്‍ 50 ലക്ഷം വരെ കൈപ്പറ്റിയതിന്റെയും ദൃശ്യങ്ങളുണ്ട്. ഒരു എംപി പണമായി തന്നെ വീട്ടില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആറ് എംപിമാര്‍ കോഴവാങ്ങി കത്ത് കോബ്രാപോസ്‌റ്റിന് നല്‍കുകയും ചെയ്‌തു.