ന്യൂയോര്‍ക്ക്|
VISHNU.NL|
Last Updated:
വെള്ളി, 1 ഓഗസ്റ്റ് 2014 (15:47 IST)
കനത്ത കൊടുങ്കാറ്റ്, ഭൂമി പിളര്‍ക്കുന്ന ഇടിമിന്നല്‍, എങ്ങും കനത്ത ഇരുട്ട് മാത്രം, വെളിച്ചവും വൈദ്യുതിയും ലോകത്തെങ്ങും തന്നെയില്ല. ശുദ്ധജലമോ, ഇന്ധനങ്ങളോ ഇല്ലാത്ത അവസ്ത, ഹോളിവൂഡ് സിനിമയിലെ രംഗങ്ങളാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഈ അവസ്തയാണ് കാരിംഗ്ടണ്‍ ഈവന്റ്. 150 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന മഹാദുരന്തം.
ഇത് ലോകാവസാനത്തിന്റെ സൂചനകളാണ്.അതെ ലോകം അവസാനിക്കുക ഇങ്ങനെയൊക്കെയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു! ഭൂമി വലിയൊരു ആപത് ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പഠനം. സംഭവിക്കാന്‍ പോകുന്ന് വലിയ ആഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എന്താണ് വഴിയെന്നാലോചിച്ച് തല പുകച്ചുകൊണ്ടിരിക്കുകയാണ് ശാസ്ത്ര ലോകം.
സൂര്യനില്‍ നിന്ന് പുറപ്പെടുന്ന മഹാ സൌരക്കാറ്റുകളാണ് കാരിംഗ്ടണ്‍ ഈവന്റ് സംഭവിക്കുന്നതിന് കാരണം. സൂര്യന്റെ ഉപരിതലത്തില്‍ ഉണ്ടാകുന്ന ശക്തമായ സ്ഫോടനങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ഈ സൌരക്കാറ്റില്‍ സൌരയുഥത്തിലുള്ള പ്ലാസ്മ അഥവ കൊറോണല്‍ മാസ് ഇഞ്ചക്ഷന്‍(സിഎംഇ) ആകര്‍ഷിക്കപ്പെടുന്നു. ഇത്തരത്തിലുള്ള സൌരക്കാറ്റിനൊപ്പം സൂര്യന്റെ കാന്തികമേഖലയുടെ സ്വാധീനവും ശക്തമായി ഉണ്ടാകും.
കൂടാതെ ഇവയ്ക്കുള്ളില്‍ സൂര്യന്റെ ഊര്‍ജങ്ങളായ എക്സ് റേ, ഗാമ, ഇലക്ട്രോണ്‍,പ്രോട്ടോണ്‍ തുടങ്ങിയവയുടെ സങ്കലനവും ഉണ്ടാകും.
ഇതിന് ഭൂമിയുടെ കാന്തിക മേഖലകളെ അതിക്രമിക്കുവാനുള്ള ശേഷിയുണ്ട്. ഈ സിഎംഇ പ്രവാഹം ഭൂമിയിലെത്തുന്ന നിമിഷം മുതല്‍ മേല്‍പ്പറഞ്ഞ സംഭവ വികാസങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങും.
ഇതിനു മുമ്പ് 1859ല്‍ ഇത്തരമൊരു സംഭവം നടന്നിരുന്നു. അന്ന് ഹിരോഷിമയില്‍ അണുബോംബ് സ്ഫോടനം നടന്നതിനേക്കാള്‍ പത്തിരട്ടി ഊര്‍ജ്ജം അഥവാ 1022 കിലോ ജൂള്‍ ഊര്‍ജ്ജം ഭൂമിയിലേക്ക് പ്രവഹിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അന്നുണ്ടായ അത്രയും ഊര്‍ജ്ജപ്രവാഹമാണ് സംഭക്കാന്‍ പോകുന്നതെങ്കില്‍ ഗതാഗതം വൈദ്യുതി,വാര്‍ത്താവിനിമയം,ജലവിതരണം,ഇന്ധന വിതരണം എന്നിവ നിലയ്ക്കും. ഇതോടെ ഭക്ഷ്യ ദൌര്‍ലഭ്യ്‌വും രോഗങ്ങളും മറ്റും മാനവരാശിയേ ആക്രമിക്കും.
കാരിംഗ്ടണ്‍ ഈവന്റ് സംഭവിക്കേണ്ട സമയമാണ് നടക്കാന്‍ പോകുന്നത്. എന്നാല്‍ അതെപ്പോഴാണെന്ന് മാത്രം ശാസ്ത്രലോകത്തിന് യാതൊരു പിടിയുമില്ല. ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കരുതിയിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ ചേര്‍ന്ന ശാസ്ത്രജ്ഞര്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് സൌരകൊടുംകാറ്റ് ഭൂമിയിലെത്തുന്ന സമയത്ത് ഭൂമിയിലുള്ള പ്രധാനപ്പെട്ട വൈദ്യുത ലൈനുകള്‍ ഓഫാക്കുകയാണെങ്കില്‍ ദുരന്തത്തില്‍ നിന്ന് നമുക്ക് കുറേയൊക്കെ രക്ഷപ്പെടാമെന്നാണ്.
കാരിംഗ്ടണ്‍ ഈവന്റ് സംഭവിക്കേണ്ടത് 2012ല്‍ ആയിരുന്നു. എന്നാല്‍ ആത്രക്ക് ശക്തമായ ഒരു സൌരവാതപ്രവാഹം ഉണ്ടായില്ല എന്ന് ശാസ്ത്രലോകം തന്നെ സമ്മതിക്കുന്നു. 2022ലും സമാനമായ ദുരന്തം സംഭവിച്ചേക്കാമെന്നു ഇവര്‍ പറയുന്നുണ്ട്.