അനുബന്ധ വാര്‍ത്തകള്‍
- ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം; യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു; ഭർത്താവ് ഒളിവിൽ
- ഭർത്താവ് കുളിക്കുകയോ, പല്ലുതേക്കുകയോ ചെയ്യില്ല, ദുർഗന്ധം സഹിക്കാൻ വയ്യ; വിവാഹമോചനം തേടി 20കാരി
- ലോഡ്ജിൽ കാമുകിക്കൊപ്പം ഭർത്താവിന്റെ 'സുഖവാസം'; കൈയ്യോടെ പിടികൂടി ഭാര്യ
- ഇതര സംസ്ഥാന തൊഴിലാളി വടി കൊണ്ട് തലയ്ക്ക് അടിച്ചു; വീട്ടമ്മയ്ക്ക് പരിക്ക്
- പനിയ്ക്ക് തെറ്റായ മരുന്ന് നൽകി; രണ്ട് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
രണ്ടര വയസുള്ള മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കാമുകനൊപ്പം ഒളിച്ചോടി യുവതി; കേസ്
ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ പിതാവാണ് കുഞ്ഞിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്.
രണ്ടര വയസ്സുള്ള മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ കാമുകനൊപ്പം ഒളിച്ചോടി. ഛണ്ഡീഗഡിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ പിതാവാണ് കുഞ്ഞിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്.
ജോലി കഴിഞ്ഞ് എത്തിയ ഭർത്താവ് വീട്ടിൽ ആരെയും കാണാത്തതിനെ തുടർന്ന് ഭാര്യയുടെ നമ്പറിൽ വിളിക്കുകയായിരുന്നു. അപ്പോഴാണ് ഭാര്യ കാമുകനൊപ്പം പോവുകയാണെന്ന വിവരം പറയുന്നതും കുഞ്ഞിനെ മുറിയിലെ കട്ടിൽ കിടത്തിയിട്ടുണ്ട് എന്ന് പറയുന്നതും. ഉടൻ മുറിയിൽ പോയ ഭർത്താവ് കുഞ്ഞ് മരിച്ചു കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ ഇയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇരുവരെയും അന്വേഷിക്കുകയാണ് പൊലീസ് ഇപ്പോൾ. സ്ത്രീക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.