തുമ്പി ഏബ്രഹാം|
Last Modified ശനി, 14 ഡിസംബര്‍ 2019 (15:35 IST)
ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് പരിക്കേറ്റതായി പരാതി. തൃശ്ശൂർ ജില്ലയിലെ പുത്തൂർ എലത്തൊഴി സുന്ദരന്റെ ഭാര്യ ഷക്കീലാണ് പരിക്കേറ്റത്. ഷീലയെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ച്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ഷീലയെ വടി കൊണ്ട് തലയ്‌ക്കും ശരീരത്തിലും അടിക്കുകയായിരുന്നു. ഈ സമയത്ത് ഷീലയുടെ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല. ബഹളവും ഷീലയുടെ നിലവിളിയും കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപെട്ടു.