1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pinarayi Sends Letter to Narendra Modi

ചൈനയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

പ്രധാനമന്ത്രിക്ക് അയച്ച കത്ത് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

Pinarayi Vijayan
ചൈനയെ ആശങ്കയിലാക്കിയിരിക്കുന്ന കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്ത് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
 
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു. ചൈനയിൽ ഇതുവരെ 106 പേർ മരിച്ചതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. 1300 പേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 4000ത്തിലധികമായി.
 
അതേസമയം ചൈനയിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റ് രാജ്യങ്ങൾ. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കാനായി കേന്ദ്രസർക്കാർ പ്രത്യേക വിമാനം സജ്ജമാക്കി.
 
അടുത്ത ലേഖനം
തിരക്കേറിയ റോഡിൽ ബൈക്ക് ഓടിക്കവേ കുളിച്ച് യുവാക്കളുടെ അഭ്യാസം; പിഴ ഈടാക്കി പൊലീസ്; വീഡിയോ