‘മരിച്ചത് ഞാനല്ല‘, ഫെയ്സ്‌ബുക്കിൽ ലൈവായി എത്തി സംവിധായകൻ ജോസ് തോമസ്

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 9 നവം‌ബര്‍ 2019 (15:23 IST)
ജോസ് തോമസ് എന്ന പേരിൽ പ്രചരിക്കുന്ന മരണവാർത്തയിലെ ആൾ താനല്ല എന്ന് വെളിപ്പെടുത്തി സംവിധയകൻ ജോസ് തോമസ്. ഫെയ്സ്ബുക്ക് ലൈവ് വീഡിയോയിൽ എത്തിയാണ് ജോസ് തോമസ് പ്രതികരിച്ചത്. കിളിമാനൂരിന് സമീപത്ത് നടന്ന വാഹനാപകടത്തിൽ ചലച്ചിത്ര നാടക നടൻ ജോസ് തോമസ് അന്തരിച്ചിരുന്നു. ഈ വർത്ത പുറത്തുവന്നതോടെ അന്തരിച്ചത് സംവിധയകൻ ജോസ് തോമസ് അണെന്ന് കരുതി പലരും വിളിക്കാൻ തുടങ്ങിയതോടെയാണ് വിശദീകരണവുമായി ജോസ് തോമസ് ഫെയ്സ്‌ബുക്ക് ലൈവിൽ എത്തിയത്.

‘ഇന്ന് രാവിലെ ടിവി ചാനലുകളിൽ ജോസ് തോമസ് എന്നൊരാൾ അപകടത്തിൽ മരിച്ചതായി വാർത്തകളിൽ കണ്ടു. ഇത് അറിഞ്ഞതും എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും സങ്കടത്തോടെ എന്നെയും എന്റെ വീട്ടുകാരെയും വിളിച്ചു. എന്റെ സഹോദരങ്ങൾപോലും വർത്ത കേട്ട് ഞെട്ടി വീട്ടിലെത്തി. ഈ അറിഞ്ഞിട്ടും ഭയപ്പെട്ട് വിളിക്കാതിരിക്കുന്ന ആളുകൾക്കാണ് ഈ വിഡിയോ. ചലച്ചിത്ര പ്രവർത്തകനും ഏഷ്യാനെറ്റിലെ ഉദ്യോഗസ്ഥനുമായ ജോസ് തോമസാണ് മരിച്ചത്. എന്റെ സമപ്രായക്കാരനാണ് അദ്ദേഹവും. എനിക്ക് അടുത്തറിയാവുന്ന ആളുമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. സംശയിക്കേണ്ട, ഭയപ്പെടേണ്ട ഞാൻ നിങ്ങളുടെ കൂടെ ഉണ്ട്.

മരണപ്പെട്ട ജോസ് തോമസ് അൻപതിലധികം സിനിമകളിൽ അസോസിയേറ്റ് സംവിധയകായി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം മാധ്യമപ്രവർത്തകനായിരുന്നു. അതേസമയം. മീനാക്ഷി കല്യാണം, മായാമോഹിനി, ശൃംഗാരവേലൻ, സ്വര്‍ണക്കടുവ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ സംവിധായകനാണ് ജോസ് തോമസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :