ഭാര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ ഭർത്താവിനെ ശ്രാവുകൾ കൊന്നുതിന്നു, തെളിവായി ലഭിച്ചത് വിവാഹ മോതിരം

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 15 നവം‌ബര്‍ 2019 (15:18 IST)
ലണ്ടൻ: ഭാര്യയുടെ നാൽപ്പതാം പിറന്നാൾ ആഘോഷിക്കുന്നതിനിടെ ഭർത്താവിനെ കൊന്നു തിന്നു. മഡഗാസ്കറിന് സമീപമുള്ള റിയൂണിയനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സ്കോർട്ടിഷ് പൗരനായ മാർട്ടിൻ ടോണറിനെ ശ്രാവുകൾ കൊലപ്പെടുത്തി ഭക്ഷിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.

പിറന്നാൾ ആഘോഷിക്കുന്നതിനായാണ് ഒരാഴ്ചത്തെ അവധിയെടുത്ത് ഇരുവരും റീയൂണിയനിൽ എത്തിയത്. ശനിയാഴ്ച ഒറ്റക്ക് കടലിലേക്ക് നീന്താൻ പോയ ഭർത്താവിനെ പിന്നീട് കാണാതാവുകയായിരുന്നു. ടോണറിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹെലികോപ്റ്ററുകൾ ഉൾപ്പടെ ഉപയോഗിച്ച് തിരച്ചിൽ നടത്തി എങ്കിലും ഫലം ഉണ്ടായില്ല.

തിരച്ചിലിനിടയിൽ ആക്രമണകാരികളായ നാല് ടൈഗർ ശ്രാവുകളെ പിടികൂടിയിരുന്നു. ഇവയിൽ ഒന്നിന്റെ വയറ്റിൽനിന്നും കൈകൾ കണ്ടെത്തുകയായിരുന്നു. കയ്യിലെ വിവാഹ മോതിരം ഭാര്യ തിരിച്ചറിഞ്ഞതോടെയാണ് ടോണർ തന്നെയാണ് മരിച്ചത് എന്ന് വ്യക്തമായത്. ഡിഎൻഎ പരിശോധന നടത്തി അധികൃതർ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :