അയോധ്യ വിഷയത്തിൽ വർഗീയ പോസ്റ്റ്, കൊച്ചിയിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു

സെനിൽ ദാസ്| Last Updated: ശനി, 9 നവം‌ബര്‍ 2019 (16:54 IST)
അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ മതസ്പർധയുണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടർന്നാണ്
കൊച്ചിയിൽ രണ്ട് പേർക്കെതിരെ കൊച്ചി സെൻട്രൽ പോലീസ് കേസ് എടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ നിരീക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ കേരളാ പോലീസിന്റെ സൈബർ ഡോം വിഭാഗമാണ് ഫേസ്ബുക്ക് പോസ്റ്റ് കണ്ടെത്തിയത്. രണ്ടുപേർക്കെതിരെയും ഐപിസി 153 എ, 550 ബി, 120 വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.


അയോധ്യ വിധിയുടെ പശ്ചാതലത്തിൽ ഇന്നലെ മുതൽക്ക് തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. മതസ്പർധയുണ്ടാക്കുന്ന തരത്തിൽ വർഗീയമായി അഭിപ്രായപ്രകടനം നടത്തിയാൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് നേരത്തെ തന്നെ ഡി ജി പി ലോക്നാഥ് വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :