അനുബന്ധ വാര്‍ത്തകള്‍
- ‘വണ്ടി ഓടിച്ചത് ഡ്രൈവർ അർജുൻ, ഫേസ്ബുക്കിൽ പോസ്റ്റ് ഇടാൻ ഏജൻസിയോട് പറഞ്ഞത് ഞാൻ തന്നെ‘ - ലക്ഷ്മിയുടെ വെളിപ്പെടുത്തൽ
- അന്വേഷണം വിജയം കണ്ടു, വിഷ്ണു പ്രിയയെ തിരിച്ച് കിട്ടി; പിതാവ് പറയുന്നു
- തലകീഴായി കെട്ടിത്തൂക്കി കത്തി ഉപയോഗിച്ച് ശരീരം മുഴുവൻ വരഞ്ഞു, മൂത്രം കുടിപ്പിച്ചു, തല്ലി അവശനാക്കി റേയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു; പ്രണയിച്ചതിന് യുവാവിന് ക്രൂരമര്‍ദനം
- ‘മടുത്തു ഈ ജീവിതം, വിവാഹബന്ധം വേർപ്പെടുത്താൻ പോകുന്നു‘; ലക്ഷ്മിയുമായി പിരിയാൻ വരെ ബാലു ആഗ്രഹിച്ചിരുന്നു- ആ 16 ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ?
- യുവതിയെ പാരീസിൽ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു; നെയ്മർക്കെതിരെ കേസ്
സ്വത്ത് തട്ടിയെടുക്കാൻ അച്ഛനെ ക്വട്ടേഷൻ കൊടുത്ത് കൊന്നു, പുറത്തറിയാതിരിക്കാൻ ഗുണ്ടയെ കൊന്ന് കുഴിച്ച് കൂടി മകൻ
അച്ഛനെ ഗുണ്ടയുടെ സഹായത്തോടെ കൊല്ലപ്പെടുത്തിയ മകന് ക്വട്ടേഷന്‍ തുക ചോദിച്ച് ശല്യം ചെയ്തതിന് ഗുണ്ടയെയും കൊന്നു. നെയ്യാറ്റിന്‍ക്കര ആറയൂരിലെ പാണ്ടി വിനുവിനെ കൊന്ന് കുഴിച്ചിട്ട കേസിലാണ് നാടകീയമായ വഴിതിരിവ് ഉണ്ടായത് .
സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി അച്ഛനെ തട്ടികൊണ്ട് പോയി കൊലപെടുത്തുകയും അത് പുറത്തറിയാതിരിക്കാന്‍ വേണ്ടി ഗുണ്ടയെ കൊന്ന് കുഴിച്ചിടുകയും ചെയ്ത ആറയൂര്‍ സ്വദേശികളായ മകന് ഷാജി പോലീസ് പിടിയില്‍. നെയ്യാറ്റിന്‍ക്കര പാണ്ടി വിനു വധക്കേസിലാണ് നാടകീയമായ വഴിത്തിരിവ് ഉണ്ടായത്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് 2009 ല്‍ നെയ്യാറ്റിക്കര ആറയൂര്‍ സ്വദേശിയായ കൃഷ്ണനെ ഏകമകനായ ഷാജിയും കൂട്ടാളികളും ചേര്‍ന്ന് തട്ടികൊണ്ട് പോയത്. കാറിനുളളില്‍ വെച്ച് അച്ഛനെ കൊലപെടുത്തി തമിഴ്നാട് അരുമനയിലെ പുഴയില്‍ ഉപേക്ഷിച്ചു.
അച്ഛന് നാട് വിട്ട് പോയെന്നായിരുന്നു ഷാജി പറഞ്ഞിരുന്നത്. അച്ഛനെ കൊലപെടുത്താന്‍ സഹായിയായി നിന്നതാണ് പാണ്ടി വിനു എന്ന് വിളിപേരുളള ആറയൂര്‍ സ്വദേശി വിനോദ് .കൃത്യം നടന്ന് പത്ത് വര്‍ഷമായി തന്നെ ബ്ളാക്ക് മെയില്‍ ചെയ്യുകയായിരുന്ന പാണ്ടി വിനുവിനോട് ഷാജിക്ക് പ്രതികാരം ഉണ്ടായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 20 തീയതി മദ്യപിച്ച് കൊണ്ടിരിക്കെ പണം ചോദിച്ച് വിനു ബഹളം ഉണ്ടാക്കിയതോടെ കൂട്ടുകാരുടെ സഹായത്തോടെ ഷാജി പാണ്ടി വിനുവിനേയും കൊലപെടുത്തി. മൃതദേഹം ചാക്കില്‍ കെട്ടി ഷാജിയുടെ വീടിന് സമീപത്തെ പുരയിടത്തില്‍ കുഴിച്ചിട്ടു. ഈ കേസിൽ നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണന്റേത് കൊലപാതകമായിരുന്നുവെന്ന് തെളിഞ്ഞത്.