അനുബന്ധ വാര്‍ത്തകള്‍
- ഷൊര്‍ണുര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ അവളുണ്ടായിരുന്നു, വീട്ടിൽ എത്തിയിട്ടില്ല: മകളെ കാണാനില്ലെന്ന് അച്ഛൻ
- സ്വർണം തേടി മെറ്റൽ ഡിറ്റക്ടറുമായി പൊലീസ് വനത്തിലേക്ക് !
- ‘മന്ത്രിമാര്‍ വാട്സാപ്പില്‍, വിവരങ്ങള്‍ ചോരുന്നു’; മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണിന് മുഖ്യമന്ത്രിയുടെ വിലക്ക്
- ‘ഒരാള്‍ സംഭവസ്ഥലത്ത് നിന്നും ഓടി, മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ടു പോയി’; ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹ സാന്നിധ്യമുണ്ടായെന്ന് ദൃക്സാക്ഷി
- കാമുകിക്കൊപ്പം ഹോട്ടല്‍ മുറിയില്‍; ഭര്‍ത്താവിനെ നഗ്നനാക്കി കാറിന് മുകളിലിരുത്തി നഗരം ചുറ്റിച്ച് ഭാര്യ!
അന്വേഷണം വിജയം കണ്ടു, വിഷ്ണു പ്രിയയെ തിരിച്ച് കിട്ടി; പിതാവ് പറയുന്നു
ചോറ്റാനിക്കരയുള്ള അമ്മ വീട്ടില്‍ നിന്നും വയനാട് കാക്കവയലുള്ള വീട്ടിലേക്ക് യാത്ര തിരിച്ച വിഷ്ണു പ്രിയയെ കാണാതായിരുന്നു. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ കണ്ടെത്തി. കൊല്ലം റെയിൽവേ പൊലീസ് ആണ് പെൺക്കുട്ടിയെ കണ്ടെത്തിയത്.
വിഷ്ണുപ്രിയയുടെ പിതാവ് ശിവാജി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘എന്റെ മകളെ കിട്ടി പോസ്റ്റ് sahre ചെയ്തു സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും,മീഡിയ, സുഹൃത്തുക്കൾ ചടയമംഗലം പോലീസ് സ്റ്റേഷൻ si പ്രദീപ് കുമാർ എന്നിവർക്കും പോലീസ് അധികാരികൾ സഹായം നൽകാൻ എത്തിയ എല്ല നല്ലവരായ ആളുകൾക്കും നന്ദി‘- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വെള്ളിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് തിരിച്ച പെണ്‍കുട്ടി പിറ്റേന്ന് രാവിലെ ആറ് മണിക്ക് കോഴിക്കോട് എത്തേണ്ടതായിരുന്നു. അവിടെ ഇറങ്ങാത്തതുമുതലാണ് അന്വേഷണം ആരംഭിക്കുന്നത്. വിഷ്ണുപ്രിയ ഫോണ്‍ ഉപയോഗിക്കാത്തത് ആണ് കണ്ടുപിടിക്കാൻ താമസിച്ചതെന്ന് പൊലീസും പറയുന്നു.