അനുബന്ധ വാര്‍ത്തകള്‍
- കൊച്ചിയില്‍ നിപ്പ സ്ഥിരീകരിച്ചെന്ന പ്രചരണം തെറ്റ്
- ആഭരണം ഊരിവെച്ച് അമ്മ കുളിക്കാൻ പോയി; മോഷണം നടത്തി മുങ്ങിയ മകൻ ലോഡ്ജിൽ നിന്ന് പിടിയിൽ
- സ്വർണക്കടത്തിൽ അറസ്റ്റിലായവർ ബാലഭാസ്കറിന്റെ മനേജർമാരായിരുന്നില്ല, തെറ്റായ പ്രചരണങ്ങൾ വേദനിപ്പിക്കുന്നു എന്ന് ഭാര്യ ലക്ഷ്മി
- 'നിപയുടെ സമയത്ത് ലീവ് എടുത്ത് വീട്ടില്‍ പോയാലോന്ന് ആലോചിച്ചവരുണ്ട്, ഈ മലാഖ വിളി ഒന്ന് നിർത്തുമോ?‘- വൈറലായി നഴ്സിന്റെ കുറിപ്പ്
- ചുഞ്ചു ഞങ്ങൾക്ക് വെറും പൂച്ചയല്ല, അവളായിരുന്നു വീട്ടിലെ രാജകുമാരി, ട്രോളുകൾ വേദനിപ്പിച്ചു: കുടുംബം
കൊച്ചിയിൽ ചികിത്സയിയുള്ള യുവാവിന് നിപ സംശയിക്കുന്നതായി ആരോഗ്യ മന്ത്രി, പരിശോധന ഫലം ഉച്ചയ്ക്ക് ലഭിക്കും
കൊച്ചിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ആദ്യ പരിശോധനയില്‍ നിപ സംശയിക്കാവുന്ന ഫലമാണ് ലഭിച്ചത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം വന്നാലെ അന്തിമ നിഗമനത്തിലെത്താന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
നിപ സംശയിക്കുന്ന യുവാവുമായി ഇടപഴകിയ തൃശൂരിലുള്ള ആറു പേര് നിരീക്ഷണത്തിലാണെന്ന് തൃശൂര്‍ ഡി.എം.ഒ അറിയിച്ചു. അതേസമയം ആശങ്കവേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
യുവാവിന്റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും. രോഗം സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ വ്യാജപ്രചരണം നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.