അനുബന്ധ വാര്‍ത്തകള്‍
- പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് 51 വർഷം കഠിനതടവ്
- പതിനേഴുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 50 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും
- പെൺകുട്ടികളെ പീഡിപ്പിച്ച 41 കാരന് കഠിനതടവ്
- പ്രകൃതിവിരുദ്ധ പീഡനം : 57 കാരന് ഏഴുവർഷം കഠിനതടവ്
- പെൺകുട്ടിയെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു
ഐസിയുവിൽ വച്ച് യുവതിയെ മയക്കിയ ശേഷം പീഡിപ്പിച്ച നഴ്‌സിംഗ് അസിസ്റ്റന്റ് കസ്റ്റഡിയിൽ
ജയ്‌പൂർ : ശാസകോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ യുവതിയെ സ്ഥിതി ഗുരുതരമായപ്പോൾ ഐസിയുവിൽ പ്രവേശിപ്പിച്ച സമയത്ത് നഴ്‌സിംഗ് അസിസ്റ്റന്റ് പീഡിപ്പിച്ചതായി പരാതി ഉണ്ടായതിനെ തുടർന്ന് അയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
രാജസ്ഥാനിലെ ആൾവാറിലേ സ്വകാര്യ ആശുപത്രി ജീവനക്കാരനായ നഴ്‌സിംഗ് അസിസ്റ്റന്റ് ;ചിരാഗ് യാദവ് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്കാണ് ഇരുപത്തിനാലുകാരിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി ഉണ്ടായത്. എതിർക്കാതിരിക്കാൻ കുത്തിവച്ചു അബോധാവസ്ഥയിലാക്കി എന്നുമാണ് പരാതിയിൽ പറഞ്ഞത്.
ബോധം വന്നപ്പോഴാണ് വിവരം ഭർത്താവിനെയും മറ്റും യുവതി അറിയിച്ചതും പോലീസിൽ പരാതി നൽകിയതും. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച ശേഷം പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.