ലൈംഗികാതിക്രമം: 70 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (21:16 IST)
തിരുവനന്തപുരം: ബസിൽ യാത്ര ചെയ്യവേ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ 70 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഡിയത്തിനു സമീപത്തുള്ള ശാലോം വീട്ടിൽ ശാലോം ഗോപി എന്ന 70 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പതിവായി സ്കൂളിലെ വിദ്യാർത്ഥിനികളോട ലൈംഗികാതിക്രമം കാട്ടുന്നുണ്ടെന്നു വിദ്യാർത്ഥിനി സ്കൂൾ അധികൃതരെ അറിയിച്ചു. സ്കൂൾ അധികതരാണ് കരമന പോലീസിൽ വിവരം അറിയിച്ചത്.

പോലീസ് മഫ്ടിയിലെത്തി പെൺകുട്ടിക്കൊപ്പം ബസിൽ യാത്ര ചെയ്താണ് പ്രതിയെ പിടി കൂടിയത്. ഫോർട്ട് അസി. കമ്മീഷണറുടെ നിർദ്ദേശ പ്രകാരം സി.ഐ അനൂപിൻ്റെ നേതൃത്വത്തിലു പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :