1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Pocso case court order

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

Pocso Kumbazha Rajapalayam
പോക്സോ കുമ്പഴ രാജപാളയം
പത്തനംതിട്ട : അഞ്ചുവയസ്സുള്ള ബാലികയെ ക്രൂരമായി പീഡിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി.കുട്ടിയുടെ രണ്ടാനച്ഛനും തമിഴ്‌നാട് രാജപാളയം സ്വദേശിയുമായ അലക്‌സ് പാണ്ഡ്യനെയാണ് മരണംവരെ തൂക്കിലേറ്റാൻ കോടതി വിധിച്ചത്.
 
2021 ഏപ്രില്‍ അഞ്ചാം തീയതിയായിരുന്നു കുമ്പഴയിലെ വാടകവീട്ടില്‍ വച്ചു കൊലപാതകം നടന്നത്. കുഞ്ഞിന്റെ ശരീരത്തില്‍ 67 മുറിവുകളുണ്ടെന്നും മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരുന്നു. കുട്ടിയെ പ്രതി കത്തിവെച്ച് മുറിവേല്‍പ്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞിരുന്നു.
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു