അനുബന്ധ വാര്‍ത്തകള്‍
- പീഡനക്കേസിൽ 35 കാരനായ പ്രതി പിടിയിൽ
- പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവ്
- വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്
- പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവ്
- പട്ടാപ്പകൽ പെൺകുട്ടിക്കു നേരെ പീഡനശ്രമം: 2 കൊല്ലം സ്വദേശികൾ പിടിയിൽ
ബാലികമാരെ പീഡിപ്പിച്ചു കേസിൽ വയോധികന് വീണ്ടും മരണം വരെ തടവുശിക്ഷ
തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിലെ വയോധികനായ പ്രതിക്ക് രണ്ടാം തവണയും മരണം വരെ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ' സഹോദരിയുടെ മുന്നിൽവെച്ച് ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിലാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് വിധിച്ചത്.
മുത്ത സഹോദരിയായ ഒമ്പതുകാരിയുടെ ഇളയ സഹോദരിയായ ആറുവയസ്സുകാരിയെ പീഡിപ്പിച്ചതിനും ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചിരുന്നു. പീഡനത്തിനിരയായകുട്ടികളുടെ അമ്മൂമ്മയുടെ സുഹൃത്തിനെയാണ് കോടതി ശിക്ഷിച്ചത്.
കുട്ടികളിലെ ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാഴ്ച മുൻപാണ് കോടതി ശിക്ഷ വിധിച്ചത്. 2020-21 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികൾ അമ്മമ്മയ്ക്ക് ഒപ്പമായിരുന്നു. അതേ സമയം അമ്മൂമ്മയെയും ഭർത്താവ് ഉപേക്ഷിച്ചിരുന്നു. അമ്മൂമ്മ പ്രതിയുമായി സൗഹൃദത്തിലാവുകയും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. തുടർന്നാണ് കുട്ടികളെ പീഡിപ്പിച്ചത്. പ പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.