1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Khalistani terrorist pannun threatens attack on ram mandir

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

Khalistani terrorist
അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കുമെന്ന് ഖലിസ്ഥാന്‍ വിഘടനവാദികളുടെ ഭീഷണി, ഖലിസ്ഥാന്‍ വിഘടനവാദി നേതാവായ ഗുര്‍ പത്വന്ത് സിങ്ങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്. ഈ മാസം 16,17 തീയ്യതികളില്‍ ആക്രമണം നടത്തുമെന്നാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്.
 
കാനഡയിലെ ബ്രാംപ്ടണില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഭീഷണി മുഴക്കിയിട്ടുള്ളത്. ഹിന്ദു അക്രമണ പ്രത്യയശാസ്ത്രത്തിന്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ തങ്ങള്‍ ഇളക്കുമെന്നാണ് പന്നൂന്‍ വീഡിയോയില്‍ പറയുന്നത്.
 
അടുത്ത ലേഖനം
ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി