അനുബന്ധ വാര്‍ത്തകള്‍
- ലിംഗസമത്വമെങ്കിൽ ആൺകുട്ടിയുമായി പുരുഷൻ ബന്ധപ്പെട്ടാൽ എന്തിന് പോക്സോ എടുക്കണം: വീണ്ടും വിവാദപരാമർശം നടത്തി എം കെ മുനീർ
- സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് ചോദിക്കാൻ സ്റ്റേഷനിലെത്തിയ യുവാവിൻ്റെ ഫോണിൽ പ്രായപൂർത്തിയാകാത്തെ പെൺകുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ: പോക്സോ ചുമത്തി പോലീസ്
- പതിനഞ്ചുകാരിയെ പീഡിപ്പിച്ച ആൾക്ക് ജീവപര്യന്തം തടവ് ശിക്ഷ
- ബാലികയെ പീഡിപ്പിച്ച 76 കാരന് 5 വർഷം കഠിനതടവ്
- വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ചു. അധ്യാപകനെതിരെ വൻ പ്രതിഷേധം, ഒടുവിൽ അറസ്റ്റ്
ലൈംഗിക ചുവയോടെ സംസാരം : അധ്യാപകനെതിരെ കേസ്
ഇടുക്കി: വിദ്യാർത്ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച അധ്യാപകനെതിരെ പോലീസ് കേസെടുത്തു. എയ്ഡഡ് ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകനായ പത്തനംതിട്ട ആങ്ങമൂഴി സ്വദേശി ഹരി ആർ.വിശ്വനാഥിനെതിരെയാണ് (49) ഇടുക്കി കഞ്ഞിക്കുഴി പോലീസ് കേസെടുത്തത്.
സ്‌കൂളിൽ അഞ്ചു ദിവസം നീണ്ട എൻ.എസ്.എസ് ക്യാംപിൽ പങ്കെടുത്ത വിദ്യാർത്ഥിനികളോടാണ് അദ്ധ്യാപകൻ ലൈംഗിക ചുവയോടെ സംസാരിക്കുകയും ഒളിഞ്ഞു നോക്കുകയും ചെയ്ത കുറ്റത്തിന് കേസ്. വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. പോക്സോ നിയമം സെക്ഷൻ 11, 12 വകുപ്പുകൾ, ഐ.പി.സി 354 എ, സി വകുപ്പുകൾ പ്രകാരമാണ് കേസ്.
സംഭവം കേസായതോടെ ഇയാൾ ഒളിവിൽ പോയി. ഇയാൾക്കെതിരെ മുൻപ് സമാനമായ പരാതി ഉണ്ടായതായി പോലീസ് അന്വേഷണത്തിൽ വെളിപ്പെട്ടു.
അടുത്ത ലേഖനം