സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് ചോദിക്കാൻ സ്റ്റേഷനിലെത്തിയ യുവാവിൻ്റെ ഫോണിൽ പ്രായപൂർത്തിയാകാത്തെ പെൺകുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ: പോക്സോ ചുമത്തി പോലീസ്

തൃശൂർ| അഭിറാം മനോഹർ| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (14:31 IST)
തൃശൂർ: സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് പോക്സോ കേസിൽ
അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീലവീഡിയോകളും ചിത്രങ്ങളും ഫോണിൽ സൂക്ഷിച്ചതിനാണ് 19കാരനായ പെരിയമ്പലം ചേലാട്ട് മണികൺഠനെ പോലീസ് അറസ്റ്റ് ചെയ്തത്.

സുഹൃത്തിൻ്റെ അറസ്റ്റ് അന്വേഷിക്കാനായി ബൈക്കിലെത്തിയ മണികണ്ടനെ ഹെൽമറ്റ് ഇല്ലാത്തതിനാലാണ് പോലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തത്. സുഹൃത്ത് വിവിധ കേസുകളിൽ ഉള്ളതിനാൽ മണികണ്ടൻ്റെ ഫോണും പരിശോധിച്ചു. ഇതിനിടയിലാണ് ഫോണിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള അശ്ലീലവീഡിയോകളും ചിത്രങ്ങളും കണ്ടെത്തിയത്. തുടർന്ന് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :