1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ilegal liqour murder convict arrested

വീട്ടിൽ ചാരായം വാറ്റ്: പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ

Liquor
ചടയമംഗലം: എക്സൈസ് വകുപ്പ് കള്ളച്ചാരായം വാറ്റ് പിടികൂടാൻ വീട് പരിശോധന നടത്തിയപ്പോൾ വാറ്റു ചാരായം പിടിച്ചെടുത്തു. പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലക്കേസ് പ്രതിയായി തടവ് ശിക്ഷ അനുഭവിക്കവേ പരോളിൽ ഇറങ്ങിയ തോട്ടത്തറ അൽ അമീൻ മൻസിലിൽ നിസാമുദ്ദീൻ എന്ന 48 കാരനും ചടയമംഗലം പനയിൽ വലിയവിള ചാച്ചാ എന്നറിയപ്പെടുന്ന രതീഷ് കുമാറും (40) ആണ് പിടിയിലായത്.
 
രതീഷിന്റെ വീട്ടിലാണ് ചാരായം വാറ്റിയത്. ഇവിടെ നിന്ന് 80 ലിറ്റർ കോട, 7 ലിറ്റർ ചാരായം എന്നിവയും പിടിച്ചെടുത്തു. 2002 ൽ പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിസാമുദ്ദീൻ.  
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
ലൈംഗിക ചുവയോടെ സംസാരം : അധ്യാപകനെതിരെ കേസ്