പതിനഞ്ചുകാരിയെ പീഡിപ്പിച്ച ആൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

എ കെ ജെ അയ്യർ| Last Updated: വെള്ളി, 12 ഓഗസ്റ്റ് 2022 (19:29 IST)
കണ്ണൂർ: പതിനഞ്ചുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനു കോടതി ജീവപര്യന്തം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു.തളിപ്പറമ്പ് പട്ടുവം കാവുങ്കൽ ചെല്ലരിയൻ അഭിലാഷ് എന്ന 40 കാരനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി.മുജീബ് റഹ്‌മാൻ ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2016 ഫെബ്രുവരി 29 നായിരുന്നു. സ്ഥലത്തെ ആരാധനാലയത്തിന്റെ ഹാളിൽ വച്ച് പല തവണയായി ഒമ്പതാം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :