വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ചു. അധ്യാപകനെതിരെ വൻ പ്രതിഷേധം, ഒടുവിൽ അറസ്റ്റ്

അഭിറാം മനോഹർ| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (21:05 IST)
ചെന്നൈ: വിദ്യാർഥിനിക്ക് അശ്ലീലസന്ദേശമയച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരിയിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. സമരം ശക്തമായതിനെ തുടർന്ന് മരപ്പാലത്തിനടുത്തുള്ള സ്വകാര്യസ്കൂൾ അധ്യാപകനെ പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.

മരപ്പാലത്തെ സ്വകാര്യ സ്കൂളിൽ കഴിഞ്ഞ പത്ത് വർഷമായി ജോലിചെയ്യുന്ന ഡാനിയേൽ എന്നയാളാണ് പ്ലസ് ടു വിദ്യാർഥിനിക്ക് മൊബൈൽ ഫോണിൽ സന്ദേശമയച്ചത്. അധ്യാപകൻ്റെ ശല്യം തുടർന്നതോടെ കുട്ടി ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. മാതാപിതാക്കൾ പരാതിയുമായി സ്കൂളിനെ സമീപിച്ചെങ്കിലും ഇയാൾക്കെതിരെ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കൾ സംഘടിച്ചത്.

സംഭവത്തിൽ ശിശുക്ഷേമ സമിതി സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി. തുടർന്ന് പോലീസിനോട് കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. അതേസമയം കുട്ടിയുടെ പരാതി പോലീസിന് കൈമാറാൻ തയ്യാറാകാതിരുന്ന സ്കൂൾ അധികൃതരെയും അറസ്റ്റ് ചെയ്യണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. തുടക്കത്തിൽ കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിച്ചുവെന്നും രക്ഷിതാക്കൾക്ക് പരാതിയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :