അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ 37,148 പേർക്ക് രോഗബാധ, 587 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11,55,191
- സ്കൂളുകൾ തുറക്കുന്നത് വൈകും, സെപ്തംബറിൽ തുറക്കാനായില്ലെങ്കിൽ സിലബസ് ചുരുക്കും
- ഫൈസൽ ഫരിദ് മലയാള സിനിമകൾക്ക് പണം മുടക്കിയെന്ന് സൂചന, അന്വേഷണം സിനിമ മേഖലയിലേയ്ക്കും
- ദുബായിൽ ഫൈസലിനെ സഹായിച്ചത് റബിൻസ്, ഫൈസലിന്റെ പേരിൽ പലതവണ പാഴ്സലുകൾ അയച്ചു
- മൂക്കിൽനിന്നും രക്തംവരാറുണ്ടോ ? ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം
'അമ്മയ്ക്ക് ഞാന്‍ ജീവിതത്തില്‍ നിന്ന് സ്വാതന്ത്യം നല്കി'; അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനരികിൽ ഇരുന്ന് വിളിച്ചുപറഞ്ഞ് മകൻ
ഡല്‍ഹി: നാല്‍പ്പത്തിയഞ്ചുകാരിയെ മകന് കുത്തിക്കൊന്നു. സൗത്ത് ഡല്‍ഹിയിലെ മദന്‍ഗീര്‍ പ്രദേശത്താണ് സംഭവം. അമ്മയ്ക്ക് ജീവിതത്തിൽനിന്നും സ്വാതന്ത്ര്യം നൽകുകയാണ് എന്നുപറഞ്ഞായിരുനു കൊലപാതകം. അഞ്ജലി ഫ്രാന്‍സിസ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ. 22 കാരനായ മകൻ സാഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ സ്ത്രീയുടെ നിലവിളി കേട്ട് അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തിയപ്പോള്‍ മൃതദേഹത്തിന് അരികില്‍ മകൻ ഇരിയ്ക്കുന്നുണ്ടായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കുത്തേറ്റതിനെ തുടർന്ന് രക്തം വാർന്നാണ് ഇവർ മരിച്ചത്. 'ഇന്ന് അമ്മയ്ക്ക് ഞാന്‍ ജീവിതത്തില്‍ നിന്ന് സ്വാതന്ത്യം നല്കി'യെന്ന് മൃതദേഹത്തിനരികില്‍ നിന്ന് മകന് പറയുന്നുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഇയാളെ പൊലീസ് ചോദ്യം ചെയ്തെങ്കിലും പരസ്പരം ബന്ധമില്ലാതെയാണ് സംസാരിക്കുന്നത്. താന്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമയാണെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്ക് മാനസികമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. പ്രതിയ്ക്കെതിരെരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.