1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. nose bleeding

മൂക്കിൽനിന്നും രക്തംവരാറുണ്ടോ ? ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം

വാർത്തകൾ
മൂക്കിൽ നിന്ന് രക്തം വരുന്നതിന് കാരണങ്ങൾ പലതാണ്. പലർക്കും ഇത് പേടിപ്പെടുത്തുന്ന ഒരു സംഭവവുമാണ്. കാരണം ക്യാന്‍സര്‍ പോലുള്ള അല്‍പം ഗൗരവമുള്ള രോഗങ്ങളുടെ ലക്ഷണമായും മൂക്കില്‍ നിന്ന് രക്തം വന്നേക്കാം. എന്നാല്‍ എല്ലായ്‌പ്പോഴും ഇത് പ്രശ്‌നമാകണമെന്നില്ല. നമ്മൾ അറിയാതെ മൂക്കിനകത്ത് മുറിവ് പറ്റിയിട്ടുണ്ടെങ്കിലോ മൂക്കിൽ നിന്നും സ്വാഭാവികമായും രക്തം വന്നേക്കാം. കുട്ടികൾ, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍ അങ്ങനെ പല പ്രായത്തിലും പല അവസ്ഥകളിലുമുള്ള ആളുകളില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. 
 
മൂക്കിനകത്തെ സിരകള്‍ വളരെ നേര്‍ത്തതാണ്. അതിനാല്‍ തന്നെ ഇതിന് എളുപ്പത്തില്‍ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെയാണ് പലപ്പോഴും മൂക്കിനകത്ത് നിന്ന് രക്തം വരുന്നത്. അലർജി കാരണമോ അല്ലെങ്കിൽ നിരന്തരം തുമ്മുന്നത് കാരണമോ ഇങ്ങനെ ഉണ്ടായേക്കാം. ഇതുകൂടാതെ ശ്വാസകോശത്തിലെ അണുബാധയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളില്‍ പ്രശ്‌നമുണ്ടാകുന്നതും ഇങ്ങനെ സംഭവിച്ചേക്കാം. 
 
ക്യാൻസറിന്റെ ലക്ഷണമായും ഇത് കണക്കാക്കപ്പെട്ടാറുണ്ട്. എന്നാൽ സാധാരണഗതിയില്‍ മൂക്കില്‍ നിന്ന് അല്‍പം രക്തം വരുന്ന സാഹചര്യങ്ങളെ ഭയപ്പെടേണ്ടതില്ല. എന്നാല്‍ 20 മുതല്‍ 25 മിനുറ്റില്‍ അധികം സമയത്തേക്ക് ചെറിയ അളവിലാണെങ്കിലും രക്തം വരുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതുണ്ട്. സ്വയം ചികിത്സകൾ തെടാതെ ഉടന്‍ തന്നെ ആശുപത്രിയില്‍ പോവുകയും ഡോക്ടറെ കാണുകയും ചെയ്യേണ്ടതുണ്ട്. 
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
നഗരത്തില്‍ കൊവിഡ് വ്യാപനം ഉയര്‍ന്നതില്‍ രണ്ടു സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ടെന്ന് നഗരസഭ