അനുബന്ധ വാര്ത്തകള്
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പിതാവിന് അയച്ച് കൊടുത്തു
- വാട്ട്സ് ആപ്പിലൂടെ അവർ ചർച്ച ചെയ്തത് സഹപാഠിയെ എങ്ങനെയെല്ലാം ലൈംഗികമായി ആസ്വദിക്കാം എന്ന്, വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത് സ്കൂൾ
- മട്ടൺ വിളമ്പിയത് കുറഞ്ഞു; ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ഭർത്താവ്
- ഉത്തർപ്രദേശിൽ കോടതി മുറിക്കുള്ളിവച്ച് പ്രതിയെ വെടിവച്ച് കൊന്നു, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
- മലയാളം സംസരിക്കാത്തതിന് യുപി സ്വദേശിയെ കുത്തുപ്പരിക്കേൽപ്പിച്ചു, യുവാവ് പിടിയിൽ
നാലാമതും പെൺകുഞ്ഞ് ജനിച്ചു; മൂന്ന് കുഞ്ഞുങ്ങളെ കിണറ്റിൽ എറിഞ്ഞുകൊന്ന ശേഷം പിതാവ് ജീവനൊടുക്കി
ഗുജറാത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
നാലാമതും പെൺകുഞ്ഞ് പിറന്നതിൽ അസ്വസ്ഥനായ പിതാവ് പ്രായപൂർത്തിയാകാത്ത മൂന്ന് കുഞ്ഞുങ്ങളെ കിണറ്റിൽ എറിഞ്ഞ് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. റാസിക് സോളങ്കി എന്ന കർഷകനാണ് കുഞ്ഞുങ്ങളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഗുജറാത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ഖംബാലിയ ഗ്രാമത്തിലാണ് സംഭവം. ഭാര്യ നാലാമതും പെൺകുഞ്ഞിന് ജന്മം നൽകിയതിൽ പ്രകോപിതനായ സോളങ്കി ക്രൂരകൃത്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അഞ്ജലി, റിയ, ജൽപ്പ എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനടുത്തുള്ള കിണറ്റിനുള്ളിൽ നിന്ന് കണ്ടെത്തിയത്.
പത്ത് ദിവസം മുൻപ് ഭാര്യ നാലാമത്തെ പെൺകുട്ടിക്ക് ജന്മം നൽകിയത് മുതൽ സോളങ്കി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും ഇയാൾ നേരിട്ടിരുന്നതായും അവർ കൂട്ടിച്ചേർത്തു.