അനുബന്ധ വാര്ത്തകള്
- ഉത്തർപ്രദേശിൽ കോടതി മുറിക്കുള്ളിവച്ച് പ്രതിയെ വെടിവച്ച് കൊന്നു, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
- മലയാളം സംസരിക്കാത്തതിന് യുപി സ്വദേശിയെ കുത്തുപ്പരിക്കേൽപ്പിച്ചു, യുവാവ് പിടിയിൽ
- മുളകുപൊടി സ്പ്രേ ചെയ്ത് യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ
- മുസഫർപൂരിൽ ബലാത്സംഗ ശ്രമത്തിനിടെ അക്രമികൾ തീ കൊളുത്തിയ യുവതി മരിച്ചു
- തിരുവനന്തപുരത്ത് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു, ജനനേന്ദ്രിയത്തിൽ പൊള്ളലേൽപ്പിച്ചു എന്ന് പൊലീസ്
മട്ടൺ വിളമ്പിയത് കുറഞ്ഞു; ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ഭർത്താവ്
പല്ലവി സരോഡ് എന്ന യുവതിയെയാണ് ഭർത്താവ് മാരുതി സരോഡ് തീ കൊളുത്തിയത്.
മട്ടൺ വിളമ്പിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ഭർത്താവ്. നവി മുംബൈയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പല്ലവി സരോഡ് എന്ന യുവതിയെയാണ് ഭർത്താവ് മാരുതി സരോഡ് തീ കൊളുത്തിയത്.
കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. അന്നേ ദിവസം മാരുതി മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അത്താഴം കഴിക്കാനിരിക്കെ കുറച്ച് മട്ടൺ വിളമ്പിയെന്നാരോപിച്ച് മാരുതി ഭാര്യയെ വഴക്കു പറഞ്ഞു. എന്നിട്ടും ദേഷ്യം അടങ്ങാത്ത ഇയാൾ ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഇവരുടെ കുട്ടികളുടെ നിലവിളികേട്ട് അയൽക്കാർ സ്ഥലത്തെത്തുകയും ഗുരുതരമായി പരിക്കേറ്റ പല്ലവിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കുലിപ്പണിക്കാരനായ മാരുതിക്കും പല്ലവിക്കും നാല് കുട്ടികളുണ്ട്.