അനുബന്ധ വാര്‍ത്തകള്‍
- മുളകുപൊടി സ്പ്രേ ചെയ്ത് യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ
- സംസ്ഥാനങ്ങൾ അതിരുകളല്ല, 8 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി
- മുസഫർപൂരിൽ ബലാത്സംഗ ശ്രമത്തിനിടെ അക്രമികൾ തീ കൊളുത്തിയ യുവതി മരിച്ചു
- ഇവയാണോ സ്വപ്നത്തിൽ വരുന്നത്, പിന്നിൽ ചില രഹസ്യങ്ങൾ ഉണ്ട്
- ഉറക്കം നിങ്ങളോട് നോ പറയുകയാണോ ? ആഴത്തിലുള്ള ഉറക്കത്തിന് ഇക്കാര്യങ്ങൾ സഹായിക്കും
മലയാളം സംസരിക്കാത്തതിന് യുപി സ്വദേശിയെ കുത്തുപ്പരിക്കേൽപ്പിച്ചു, യുവാവ് പിടിയിൽ
കാഞ്ഞങ്ങാട്: മലയാളം സസാരിക്കാത്തത്തിന് ഇതര സംസ്ഥാന തൊഴിലാളിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പടന്നക്കാട് ഉത്തർപ്രദേശ് സ്വദേശിയായ അർഷാദിനാണ് കുത്തേറ്റത്. കുത്തേറ്റ അർഷാദിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പച്ചിരിക്കുകയാണ്.
തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുന്ന മലയാളിയായ ഹാഷിമാണ് അർഷാദിനെ കുത്തി പരിക്കേൽപ്പിച്ചത്. ഇന്നലെ രവിലെയാണ് സംഭവം ഉണ്ടായത്. അർഷാദ് ഹിന്ദിയിൽ സംസാരിക്കുന്നത് കേട്ട് പ്രകോപിതതനായ ഹാഷിം അർഷാദിനോട് മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പിന്നീടും അർഷാദ് ഹിന്ദിയിൽ സംസാരിച്ചതോടെ ഹാഷിം ആദ്യം താക്കീത് ചെയ്തു. പീന്നീട് ഇയാൾ കത്തിയുമായി എത്തി മുഖത്തും വയറ്റിലും കുത്തി പരിക്കേൽപ്പിക്കുകയയിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.