1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Man killed wife and son

ഫേസ്‌ബുക്കിന്റെ അമിതമായ ഉപയോഗം; യുവാവ് ഭാര്യയേയും കുഞ്ഞിനേയും കൊലപ്പെടുത്തി

ഫേസ്‌ബുക്ക്
ഫേസ്‌ബുക്കിന്റെ അമിതമായ ഉപയോഗം എന്നാരോപിച്ച് യുവാവ് ഭാര്യയേയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനേയും കൊലപ്പെടുത്തി. സ്വകാര്യ കമ്പനി ജീവനക്കാരനായ എസ് കെ രാജുവിന്റെ ഭാര്യ സുഷമയും കുഞ്ഞുമാണ് മരിച്ചത്.
 
സുഷമയും രാജുവും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹിതരായവരാണ്. വിവാഹശേഷം ഭാര്യ ഫെയ്സ്ബുക്കിൽ മറ്റു പുരുഷന്മാരോടു ചാറ്റ് ചെയ്തത് ഇയാളുടെ കണ്ണിൽപ്പെട്ടതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. സന്ദേശമയയ്‌ക്കുന്ന പലരുമായും ഭാര്യയ്‌ക്ക് മറ്റ് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് യുവാവിനെ പ്രേരിപ്പിച്ചത്.
 
ഇരുവരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. പൊലീസ് യുവാവിനെ അറസ്‌റ്റ് ചെയ്‌തു.
അടുത്ത ലേഖനം
അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു - ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പീയുഷ് ഗോയല്‍