അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു - ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പീയുഷ് ഗോയല്‍

ബജറ്റ്, കേന്ദ്ര ബജറ്റ്, ബജറ്റ് 2019, ബഡ്ജറ്റ്, ബഡ്ജറ്റ് 2019, കേന്ദ്ര ബഡ്ജറ്റ് 2019, നരേന്ദ്ര മോദി, പീയൂഷ് ഗോയല്‍, ബജറ്റ് ലൈവ്, ബജറ്റ് 2019 ലൈവ്, Badget, Budget 2019, Union Budget 2019, Narendra Modi, Piyush Goyal , Union Budget 2019 Live Updates, Parliament
ന്യൂഡല്‍ഹി| Last Modified വെള്ളി, 1 ഫെബ്രുവരി 2019 (11:19 IST)
സുസ്ഥിരവും അഴിമതിരഹിതവുമായ ഭരണം കാഴ്ചവയ്ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പാര്‍ലമെന്‍റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022ല്‍ ഇന്ത്യ സമഗ്രപുരോഗതി കൈവരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ ആത്മവിശ്വാസം പകര്‍ന്നു. ജനത്തിന്‍റെ നടുവൊടിച്ച വിലക്കയറ്റത്തിന്‍റെ നടുവൊടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

യു പി എ സര്‍ക്കാരിന്‍റെ കാലത്തെ കിട്ടാക്കടം എന്‍ ഡി എ സര്‍ക്കാരിന്‍റെ കാലത്ത് കണ്ടെത്തി. ഈ സര്‍ക്കാരിന്‍റെ കാലത്ത് മൂന്നുലക്ഷം കോടിയോളം രൂപ തിരിച്ചുപിടിച്ചു. സമ്പദ് ഘടനയില്‍ അടിസ്ഥാന പരമായ പരിഷ്കാരങ്ങള്‍ നടപ്പാക്കി.

സുതാര്യത വര്‍ദ്ധിപ്പിച്ച് അഴിമതി തടയുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പീയുഷ് ഗോയല്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :