അനുബന്ധ വാര്‍ത്തകള്‍
- പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് തട്ടിക്കൊണ്ടുപോകുന്നു, കാരണം കേട്ട് പൊലീസ് ഞെട്ടി !
- അയോധ്യയിൽ തർക്കഭൂമി ഒഴികെയുള്ള ഭൂമി വിട്ടുനൽകണം, രാമക്ഷേത്രം ഉടൻ നിർമ്മിക്കുമെന്ന തോന്നലുണ്ടാക്കാനുള്ള ബി ജെ പിയുടെ തിരഞ്ഞെടുപ്പ് തന്ത്രം
- ഒരേ സ്മാർട്ട്ഫോണിൽ എങ്ങനെ രണ്ട് വാട്ട്സ്ആപ്പ് അക്കൌണ്ടുകൾ ഉപയോഗിക്കാം ? വഴിയുണ്ട് !
- വാട്ട്സ്ആപ്പിൽ മാറിയയച്ച സന്ദേശം ഡിലീറ്റ് ചെയ്തുവെന്ന് സമാധാനിച്ച് ഇരിക്കുകയാണോ ? എങ്കിൽ സമാധാനിക്കാൻ വരട്ടെ, അറിഞ്ഞിരിക്കണം വാട്ട്സ്ആപ്പിലെ ഈ സാധ്യതകൾ !
- കോടതിക്ക് സേർച്ച് മെമ്മോ നൽകി, ജനറൽ ഡയറിയിലും എഴുതി; റെയ്ഡിൽ ചൈത്ര ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് റിപ്പോർട്ട്
യുവാവ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് വ്യാജ പരാതി നൽകി, യുവതിക്ക് കൊടതി കൊടുത്തത് ഉഗ്രൻ പണി !
ബിസിനസിലെ പക തീർക്കാനായി വ്യാജ ലൈംഗിക പീഡന പരാതി നൽകിയ യുവതിക്ക് എട്ടിന്റെ പണി തന്നെ കൊടുത്ത് കോടതി. ഹരിയായനിലെ ഗുഡ്ഗാവ് സ്വദേശിയായ നേഹാ ഗാന്ധിയാണ് യുവ വ്യവസായി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി നൽകിയത്.
കേസ് വ്യാജമാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് വ്യാജ പരാതി നൽകിയതിന് 25 ലക്ഷം രൂപ പിഴയടക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ആരോപണ വിധേയനായ ബിസിനസുകാരനും നേഹയുമായി ട്രേഡ് മാർക്ക് സംബന്ധിച്ച് കോടതിയിൽ കേസ് നടന്നിരുന്നു. ഈ കേസിൽ യുവ ബിസിനസുകാരന് അനുകൂലമായാണ് കേസിൽ വിധി വന്നത്.
ഇതിന്റെ പ്രതികാരം തീർക്കുന്നതിനായി നേഹയും ഭർത്താവും ചേർന്നാണ് വ്യാജ പരാതി നൽകിയത്. എന്നാൽ കോടതിയിൽ നുണ ചീട്ടുകൊട്ടാരം പോലെ തകർന്ന് വീണതോടെ ബിസിനസ് വൈരാഗ്യമാണ് വ്യാജ കേസ് നൽകാൻ പ്രേരിപ്പിച്ചത് എന്ന് നേഹക്ക് സമ്മതിക്കേണ്ടി വന്നു.
വനിതാ സംരക്ഷണ നിയമങ്ങളെ ചൂഷണം ചെയ്തുകൊണ്ട് കോടതിയെ കബളിപ്പിക്കാൻ യുവതി ശ്രമിച്ചെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം വ്യാജ പരാതികൾ യഥാർത്ഥ പരാതികളെയും ബാധിക്കും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി 25 ലക്ഷം രുപ പിഴയായി നൽകാൻ ഉത്തരവിട്ടത്.