1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Karnataka: Man forbids son to play PUBG game, gets beheaded

പബ്ജി കളിക്കാൻ അനുവദിച്ചില്ല; 21കാരൻ അച്ഛനെ കഴുത്തറുത്ത് കൊന്നു, കാലുകൾ വെട്ടിമാറ്റി, എന്നിട്ടും കലി അടങ്ങാതെ മകൻ

വാർത്ത
ബെലഗവി: പബ്ജി കളിക്കുന്നത് തടഞ്ഞ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വെട്ടിനുറിക്കി 21കാരൻ. കർണാടത്തിലെ കകതി ഗ്രാമത്തിലെ സിദ്ധേശ്വര നഗറിൽ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. പൊളീടെക്കനിക് വിദ്യാർത്ഥിയായ രഘുവീർ കുമ്പാറയാണ് സ്വന്തം പിതവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
 
യുവാവ് അമിതമായി ഫോൺ ഉപയോഗിക്കുന്നത് പലപ്പോഴായി മാതാപിതാക്കൾ വിലക്കിയിരുന്നു. ഇതിനിടെ ഞയറാഴ്ച വൈകിട്ട് പബ്ജി കളിക്കുന്നതിനായി രഘുവീർ മുൻ ആർമി ഉദ്യോഗസ്ഥനായ പിതാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിതാവ് പണം നൽകിയില്ല. ഇതോടെ രഘുവീർ അയൽവാസിയുടെ വീടിന്റെ ജനാല ചില്ലുകൾ എറിഞ്ഞു തകർക്കുകയും രഘുവീറിനെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.
 
പിന്നീട് പിതാവ് ശങ്കർ സ്റ്റേഷനിലെത്തി മകനെ ഇറക്കി. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും രഘുവീർ മൊബൈലിൽ പബ്ജി കളിക്കുന്നത് കണ്ടതോടെ ശങ്കർ ഫോൺ പിടിച്ചു വങ്ങുകയും ശാസിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പകയിൽ ശങ്കർ ഉറങ്ങിക്കിടക്കവെ മകൻ അരിവളുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. എന്നിട്ടും കലി അടങ്ങാതെ ശങ്കറിന്റെ കലുകളും രഘുവീർ ഛേദിച്ചു. പൊലീസ് എത്തിയപ്പോഴും പിതാവിനെ വെട്ടി നുറുക്കും എന്നാണ് രഘുവീർ ആക്രോശിച്ചുകൊണ്ടിരുന്നത്.    
അടുത്ത ലേഖനം
പന്ത്രണ്ട് വയസുകാരി എട്ടുമാസം ഗര്‍ഭിണി; പ്രതി തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തുവെന്ന് കുട്ടി