അനുബന്ധ വാര്ത്തകള്
- ട്രെൻഡീ ആങ്ലറ്റുകൾ ധരിക്കുന്ന പെൺകുട്ടികൾ ഇക്കാര്യങ്ങൾകൂടി അറിഞ്ഞോളു !
- വിക്രം ലാൻഡർ കിടക്കുന്നത് നിശ്ചിത സ്ഥാനത്തുനിന്നും 500 മീറ്റർ മാറി, കൂടുതൽ വിവരങ്ങൾ പുറത്ത് !
- തെളിവുകൾ വിശ്വാസയോഗ്യമല്ലെന്ന് കോടതി, തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാൻ കോടതി തള്ളി
- അടിവസ്ത്രങ്ങൾ വിൽക്കുന്ന കടയിലെ ട്രയൽ റൂമിൽ ഒളിക്യാമറ, പൊലീസ് കേസെടുത്തു
- കാണ്ടാമൃഗത്തോടും കുഞ്ഞിനോടും കലി തീർക്കുന്ന കാട്ടാന, വീഡിയോ !
വിശക്കുന്ന വയറുമായി ഉറങ്ങാൻ കിടന്നാൽ എന്തുസംഭവിക്കും ? ഇക്കാര്യങ്ങൾ അറിയൂ !
രാവിലെയാണ് ഏറ്റവും നന്നായി ഭക്ഷണം കഴിക്കേണ്ടത് എന്നും. രാത്രിയിൽ വയറ് നന്നയി നിറയുന്ന വിധത്തിൽ ഭക്ഷണം കഴിക്കരുത് എന്നും നമുക്ക് അറിയാം. ആരോഗ്യകരമായ ഭക്ഷണ രീതി തന്നെയാണ് ഇത്. എന്നാൽ വിശക്കുന്ന വയറുമായി കിടന്നുറങ്ങണം എന്നല്ല ഇതിന്റെ അർത്ഥം. രാത്രിയിൽ ആഹാരം ഒഴിവാക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും എന്നാണ് പഠനം പറയുന്നത്.
രാത്രിയിൽ അളവിൽ കൂടുതൽ ആഹാരം കഴിക്കുന്നത് ആമിത വണ്ണത്തിനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും കരണമാകും. എന്നാൽ രാത്രിയിൽ ആഹാരം കഴിക്കാതെ കിടന്നാൽ മെലിഞ്ഞ ശരീരം സ്വന്തമാക്കാം എന്നാണ് പലരുടെയും ധാരണ, വണ്ണം കുറഞ്ഞേക്കാം. പക്ഷേ ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ വളരെ വലുതാണ്.
രാത്രി വിശക്കുന്ന വയറുമായി കിടക്കുന്നത് ഉറക്കത്തെ സാരമായി ബാധിക്കും. ഇത് ആളുകളിൽ സ്ട്രെസ്, ഡിപ്രഷൻ തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകും. ആവശ്യമായ അളവിൽ കാർബോ ഹൈഡ്രേറ്റ് ശരീരത്തിൽ എത്തിയാൽമാത്രമേ സെറോടോണിൻ എന്ന സന്തോഷകാരിയായ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടു.
ഏഴുമുതൽ ഒൻപത് മണിക്കൂർ വരെയാണ് ഒരാൾ ഉറങ്ങേണ്ടത്. ഇത് തടസപ്പെടുന്നതോടെ ആളുകളിൽ വലിയ തരത്തിൽ മൂഡ് ചേഞ്ചുകൾ ഉണ്ടാകും. ഉൽക്കണ്ഠ, ഡിപ്രഷൻ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ ഒരിക്കലും അത്താഴം ഒഴിവാക്കരുത്. രാത്രിയിൽ ആഹാരം ഒഴിവാക്കുന്നത് ശരീരത്തിന്റെ ഊർജത്തെ സാരമായി ബാധിക്കുകയും ചെയ്യും.