അനുബന്ധ വാര്‍ത്തകള്‍
- എപ്പോഴും മുത്തച്ഛനും മുത്തശ്ശിയ്ക്കും ഒപ്പം, തന്നോട് സ്നേഹമില്ല, ആറുവയസുകാരനെ അമ്മ കുത്തിക്കൊന്നു
- ഐസിയു ബെഡുകളിൽ ക്ഷാമമുണ്ടാകും, വെന്റിലേറ്ററുകൾ കുറയും, സ്ഥിതി ഗുരുതരമാകുന്നതിനിടെ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
- ഒറ്റ ദിവസം 10,956 രോഗബാധിതർ, 396 മരണം, രാജ്യം അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു
- പണമായി ഇല്ലെങ്കിൽ കാർഡ് ഉപയോഗിച്ച് പിഴയടച്ചോളു, ഇ-പോസ് യന്ത്രവുമായി മോട്ടോർ വാഹന വകുപ്പ്
- ആദ്യരാത്രിയിൽ നവവധുവിനെ കമ്പിപ്പാരകൊണ്ട് കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു
ജോളി ജയിലിൽ നിന്ന് നിരന്തരം മൊബൈൽഫോൺ ഉപയോഗിച്ചു, മകനെ സ്വാധീനിക്കാൻ ശ്രമം
കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി ജയിലില്‍ നിന്നും നിരന്തരം മൊബൈൽഫോൺ ഉപയോഗിച്ചതായി കണ്ടെത്തി.. കേസിലെ സാക്ഷിയും മകനുമായ റോമോയെ ജോളി മൂന്ന് തവണ വിളിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിയ്ക്കുന്നത്. കോഴിക്കോട് ജയിലില്‍ നിന്നും 20 മിനുട്ടിലധികം മകനെ വിളിച്ച് സംസാരിച്ചതായി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ജി സ്ഥിരീകരിച്ചു.
നോര്‍ത്ത്സോണ്‍ ഐജിയുടെ റിപ്പോര്‍ട്ടിലാണ് ജെയിലിൽ കടുത്ത സുരക്ഷാ വീഴ്ചയുണ്ടായതായി വ്യക്തമാക്കിയിരിയ്ക്കുന്നത്. ജോളി തന്നെ ഫോൺ ചെയ്തിരുന്നതായി റോമോ ഐജിയോട് സമ്മതിച്ചിട്ടുണ്ട്. റിപ്പോർട്ട് ജെയിൽ ഡിജിപിയ്ക്ക് സമർപ്പിച്ചു. തങ്ങള്‍ പറഞ്ഞ് വിലക്കിയിട്ടും ജോളി പിന്നെയും റോമോയെ വിളിച്ചു. പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും റോയിയുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി.