റെയിൽ‌വേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്ന കാമിതാക്കളെ മർദ്ദിച്ച് അവശരാക്കി, പെൺകുട്ടിയെ റെയിൽ‌വേ ജീവനക്കാർ കൂട്ടംചേർന്ന് പീഡിപ്പിച്ചു

സുമീഷ് ടി ഉണ്ണീൻ| Last Updated: തിങ്കള്‍, 7 ജനുവരി 2019 (17:25 IST)
ചെന്നൈ: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്ന കമിതാക്കളെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ റെയിൽ‌വേ ജീവനക്കാർ പീഡനത്തിനിരയാക്കി. ചെന്നൈയിലെ തരമണി റെയിൽ‌വേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

മൈലാപ്പൂരിലേക്ക് പോകുന്നതിനായി റെയിൽ‌വേ സ്റ്റേഷനിൽ ട്രെയിൻ ‌കാത്തിരിക്കുകയായിരുന്നു ഇരുവരും. കമിതാക്കൾ ഇരുക്കുന്നതുകണ്ട് എത്തിയ റെയി‌വേ ജീവനക്കാരായ ലൂക്കാസും, ശ്രീറാമും ഇരുവരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ കമിതാക്കൾ ഇത് ചോദ്യം ചെയ്തു. ഇതോടെ റെയിൽ‌വേ ജീവനക്കാർ ചേർന്ന് കമിതാക്കളെ മർദ്ദിക്കുകയായിരുന്നു.

പെൺകുട്ടിയുടെ കൂടെയുണ്ടയിരുന്ന ആൺ സുഹൃത്തിനെ മർദ്ദിച്ച് റെയിൽ‌വേ സ്റ്റേഷനിലെ ഒരു മുറിയിലെത്തിച്ച ശേഷം. വിശദീകരണം എഴുതിവാങ്ങാൻ എന്ന വ്യാജേന പെൺകുട്ടിയെ ബുക്കിംഗ് ഓഫീസിലേക്ക് കൊണ്ടുപോയി. ബുക്കിംഗ് ക്ലർക്കായ ലോഗേഷ് പെൺകുട്ടിയിൽ നിന്നും 1000 രൂപ വാങ്ങി.

ബുക്കിംഗ് ഓഫീസിൽ നിന്നും ലിഫ്റ്റിൽ തിരികെ പോകവെ ലൂക്കാസ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതോടെ കൂടെയുണ്ടയിരുന്ന ലോഗേഷും ശ്രീറാമും കൃത്യത്തിൽ പങ്കുചേർന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ആൺ സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പ്രതികൾ മൂവരും ചേർന്ന് മർദ്ദിച്ച് ഇയാളെ അവശനാക്കുകയായിരുന്നു.

ഉടൻ തന്നെ ആൺസുഹൃത്ത് റെയി‌വേ ഹെൽ‌പ്‌ലൈൻ നമ്പരിൽ ബന്ധപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് ലോഗേഷിനെയും ലുക്കാസിനെയും അറസ്റ്റ് ചെയ്തു. ശ്രീറാം ഒളിവിലാണ്, ഇയാളെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :